Skip to main content

സെക്രട്ടറിയുടെ പേജ്


കോഴിക്കോട് നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (KSTA) 34-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ "നവലിബറൽ നയങ്ങളും കേരളത്തിന്റെ പ്രതിരോധവും" ഉദ്ഘാടനം ചെയ്തു

14/01/2025

2025 ഫെബ്രുവരി 14 മുതൽ 16 വരെ കോഴിക്കോട് നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (KSTA) 34-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ "നവലിബറൽ നയങ്ങളും കേരളത്തിന്റെ പ്രതിരോധവും" ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

ഹാപ്പിനസ് സ്ക്വയർ നാടിന് സമർപ്പിച്ചു

11/01/2025

തളിപ്പറമ്പിൻ്റെ സന്തോഷകേന്ദ്രമാകാൻ, ജനങ്ങളുടെ ആഘോഷങ്ങളുടെ ഇടമാകാൻ ഹാപ്പിനസ് സ്ക്വയർ നാടിന് സമർപ്പിച്ചു. സാംസ്‌കാരിക കേന്ദ്രം, കൺവെൻഷൻ സെൻ്റർ, കോഫി പാർക്ക്, റീഡിംഗ് കഫേ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണിത്. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഹാപ്പിനസ് സ്ക്വയർ നിർമ്മിച്ചത്.

കൂടുതൽ കാണുക

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

09/01/2025

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

കൂടുതൽ കാണുക

സഖാവ് ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ മുഷ്‌താഖ്‌ രചിച്ച 'കടൽ പോലൊരാൾ' എന്ന പുസ്തകം സ. എ വിജയരാഘവന് നൽകി പ്രകാശനം ചെയ്തു

09/01/2025

സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ എം നേതാവും എംപിയും ഇഎംഎസ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന സഖാവ് ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ മുഷ്‌താഖ്‌ രചിച്ച 'കടൽ പോലൊരാൾ' എന്ന പുസ്തകം പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവന് നൽകി പ്രകാശനം ചെയ്തു.

കൂടുതൽ കാണുക

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുന്നു

04/01/2025

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ അവർ നൽകിയ വാർത്തകളും വിശകലനങ്ങളും. ഡിസംബർ 28നാണ് പെരിയ ഇരട്ടക്കൊലക്കേസ് സംബന്ധിച്ച കോടതിവിധി വന്നത്.

കൂടുതൽ കാണുക

സാഹിത്യ-മാധ്യമപ്രവർത്തന-ചലച്ചിത്ര മേഖലകൾക്ക് അതുല്യമായ സംഭാവന നൽകിയ എസ് ജയചന്ദ്രന്‍ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

02/01/2025

സാഹിത്യ-മാധ്യമപ്രവർത്തന-ചലച്ചിത്ര മേഖലകൾക്ക് അതുല്യമായ സംഭാവന നൽകിയ പ്രതിഭയെയാണ് എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും, കലാകൗമുദി, മലയാളം എന്നീ വരികകളിലും നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന ജീവിതം.

കൂടുതൽ കാണുക

കണ്ണൂർ വളക്കയിൽ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

02/01/2025

കണ്ണൂർ വളക്കയിൽ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. അതിദാരുണമായ ഈ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

കൂടുതൽ കാണുക

ആർഎസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിർക്കുന്നതിലൂടെ വർഗീയതയേയാണ് സിപിഐ എം എതിർക്കുന്നത്

28/12/2024

ആർഎസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമർശിച്ച് സംസാരിച്ചാൽ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ല. ആർഎസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിർക്കുന്നതിലൂടെ വർഗീയതയേയാണ് സിപിഐ എം എതിർക്കുന്നത്.

കൂടുതൽ കാണുക

അംബേദ്‌കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറി

28/12/2024

ഭരണഘടനയെയും അത്‌ തയ്യാറാക്കിയവരെയും അംഗീകരിക്കാൻ സംഘപരിവാർ ഒരുക്കമല്ല. ഡോ. അംബേദ്‌കറെ അധിക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറി. സ്വാതന്ത്ര്യം ലഭിച്ച്‌ ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്മൃതിയിലും ചാതുർവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയാണ് സംഘപരിവാർ.

കൂടുതൽ കാണുക

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു

27/12/2024

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. 2025 മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്‌ സിപിഐ എം സംസ്ഥാന സമ്മേളനവും ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും.

കൂടുതൽ കാണുക

ഭരണഘടനാ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറെ പാർലമെന്റിൽ അവഹേളിച്ച, അപഹസിച്ച അമിത് ഷായ്‌ക്ക് ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ ഒരവകാശവുമില്ല

20/12/2024

ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ ബിജെപി വീണ്ടും ഇന്ത്യൻരാഷ്ട്രീയത്തിലെ അജയ്യശക്തിയായെന്ന വ്യാഖ്യാനമാണ് പൊതുവെ വലതുപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും ചമയ്ക്കുന്നത്.

കൂടുതൽ കാണുക