സംഘപരിവാറിെന്റ രാമ രാഷ്ട്രീയം

 അപ്പോഴാണ് 26 വർഷങ്ങൾക്കിടയിൽ മറ്റൊരു ആപത്ഘട്ടം രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കാൻ അയോധ്യയെ സംഘർഷഭരിതമാക്കിയിരിക്കുന്നത്. പള്ളി പൊളിച്ചിടത്ത് രാമക്ഷേത്രം ഉയർത്താനും സുപ്രീംകോടതി വിധിക്ക് കാക്കാതെ അതിനായി അക്രമാസക്തമായി ഇറങ്ങാനും സംഘപരിവാർ പ്രസ്ഥാനങ്ങൾ കച്ചമുറുക്കിയിരിക്കുകയാണ്

 കൂടുതൽ വായിക്കുക

ജാലകം

വനിതാ മതില്‍തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്‌ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. വരാന്‍ പോകുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊതു സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. സുപ്രീംകോടതി വിധിയെന്തായാലും അതിന്‌ കാത്തിരിക്കാതെ തര്‍ക്ക സ്ഥലത്ത്‌ രാമക്ഷേത്ര നിര്‍മ്മാത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ്‌ അയോധ്യയില്‍ വിളിച്ചു ചേര്‍ത്ത ധര്‍മ്മസഭയില്‍ പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. മുസ്ലീം സമുദായം തര്‍ക്കഭൂമിയ്‌ക്കു വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്നും പിന്മാറണമെന്നും സംഘപരിവാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. നരേന്ദ്രമോദി ഗവണ്‍മെന്റിലെ മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ ഈ പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുമെന്നും ഇതിന്‌ അനുകൂലമായി ഓര്‍ഡിനന്‍സ്‌ ഇറക്കുമെന്നും സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌......സി.പി.ഐ (എം) പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും, എം.എല്‍.എയുമായ സ:പി.കെ.ശശി ഒരു പാര്‍ടി പ്രവര്‍ത്തകയോട്‌ പാര്‍ടി നേതാവിന്‌ യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പാര്‍ടി സംസ്ഥാന കമ്മിറ്റി സ:പി.കെ.ശശി യെ 6 മാസത്തേയ്‌ക്ക്‌ പാര്‍ടി അംഗത്വത്തില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‌ വിധേയമായി നടപ്പാക്കുന്നതാണ്‌.സി.പി.ഐ (എം) ന്‍റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ 1 മുതൽ 20 വരെയുള്ള തീയതികളിൽ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

സി.പി.ഐ.(എം) നിങ്ങളെ സ്വാഗതം ചെയ്യുന്നു...

സാക്ഷരത, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, കേരള മോഡല്‍ വികസനം എന്നിങ്ങനെ ആഗോളതലത്തില്‍ ശ്രദ്ധാര്‍ഹമായ കേരളീയ സമൂഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്‌. ലോകത്ത്‌ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അധികാരത്തിലേറ്റിയതും കേരളത്തിലെ ജനങ്ങളാണ്‌. കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ രാഷ്ട്രീയ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്‌സിസ്റ്റ്‌) സി.പി.ഐ.(എം) വെബ്‌സൈറ്റിലേക്ക്‌ നിങ്ങളെ സ്വാഗതം ചെയ്യുന്നു.വീഡിയോ