അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൻ്റെ ഉദ്ഘാടനം സ. പിണറായി വിജയൻ നിർവഹിച്ചു.
സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം വയനാട് ജില്ലയിൽ മേപ്പാടി പരൂർകുന്നിൽ ഒരുങ്ങി. ആദിവാസി ജനവിഭാഗത്തിൻ്റെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്വപ്നപദ്ധതിയാണ് പരൂർകുന്നിൽ പൂർത്തീകരിച്ചിരിക്കുന്നത്.
രക്തസാക്ഷി സഖാവ് ജിതിൻ ഷാജി കുടുംബ സഹായ ഫണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. 2025 ഫെബ്രുവരി 16 നാണ് പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില് സിഐടിയു - ഡിവൈഎഫ്ഐ പ്രവര്ത്തകനായിരുന്ന മാമ്പാറ പട്ടാളത്തറയില് സ.
മാനവികതയിലും യേശുക്രിസ്തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. ഫ്രാൻസിസ് പാപ്പയുടെ ഇടപെടലുകൾ ശ്രദ്ധിച്ചുവന്നവർക്ക് അദ്ദേഹത്തിന്റെ വേർപാട് പൊരുത്തപ്പെടാൻ കഴിയുന്നതല്ല.
മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം ലോകമാകെ പരത്തിയ വലിയ മനുഷ്യ സ്നേഹിയെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആഗോള കത്തോലിക്കാ സഭയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചു.
മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
ഏപ്രിൽ 21 സ. ടി കെ രാമകൃഷ്ണൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ കെ കെ ജയചന്ദ്രൻ, പി കെ ബിജു, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. ബിജു കണ്ടക്കൈ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്ണൻ.
സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുകയും എഐപിഎസ്ഒ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സിപിഐ എം മലപ്പുറം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സഖാക്കൾ കെ ഉമ്മർ മാസ്റ്റർ, പാലോളി കുഞ്ഞുമുഹമ്മദ് അനുസ്മരണ റാലിയും പൊതുയോഗവും പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എളമരം കരീം ഉദ്ഘാടനം ചെയ്തു.
സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് വൈക്കത്തിന്റെ സമരഭൂവിൽ ആവേശോജ്ജ്വല സ്വീകരണം.
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.