മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.
മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.
സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.
എൽഡിഎഫിനെതിരായി വർഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില് തന്നെ വര്ഗീയ ശക്തികള് എല്ഡിഎഫിനെ പരാജയപ്പെടുത്താന് യോജിച്ച് നിന്നിട്ടുണ്ട് എന്ന് കാണാം.
തദ്ദേശ തെരഞ്ഞെടുപ്പില് അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള് വരുത്തിക്കൊണ്ടാണ് തിരിച്ചടികളെ അതിജീവിച്ച് ജനങ്ങളുടെ വിശ്വാസമാര്ജ്ജിച്ച് എല്ഡിഎഫ് മുന്നോട്ടുപോയിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്ക്കൊപ്പം നിൽക്കും.
കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണ്. കോൺഗ്രസിന്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ടല്ല; മറിച്ച് കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ടാണ് കേരളീയർ മൂക്കുപൊത്തുന്നത്.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം. ജനങ്ങളുടെ നിത്യജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന ഭരണസംവിധാനമാണ് തദ്ദേശ സമിതികൾ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഭരണസംവിധാനവും ഇതുതന്നെ.
പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.
കോവിഡ് മഹാമാരിക്കാലത്ത് പ്രതിഷേധിച്ച എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത്, പാർലമെന്റിൽ പാസാക്കിയ നാല് ലേബർ കോഡുകൾ ഇൗ മാസം 21ന് പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.
പോരാട്ട ചരിത്രത്തിന്റെ രക്താക്ഷരമാണ് കൂത്തുപറമ്പ്. സ്വതന്ത്ര ഇന്ത്യയിൽ യുവത നടത്തിയ സമാനതകളില്ലാത്ത സമരത്തിന്റെ വീറുറ്റ ഓർമകളാണത്. പോർമുഖങ്ങളെ ഇന്നും ത്രസിപ്പിക്കുന്ന കൂത്തുപറമ്പിന്റെ സ്മരണകൾക്ക് ഒരിക്കലും മരണമില്ല. സഖാക്കൾ രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ എന്നിവരുടെ രക്തസാക്ഷിത്വം.
ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക് കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ് ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട് മുന്നേറി.