കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന സ. അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വ വാര്‍ഷികദിനമാണ് ഇന്ന്. ഏവര്‍ക്കും പ്രിയപ്പെട്ട അഴീക്കോടന്‍ സഖാവിന്റെ ജീവന് പൊലിഞ്ഞിട്ട് 53 വര്‍ഷം പിന്നിടുകയാണ്. 1972 സെപ്തംബര്‍ 23ന് രാത്രിയായിരുന്നു ആ അരുംകൊല.
