Skip to main content

സെക്രട്ടറിയുടെ പേജ്


ബിജെപിയെ കോൺഗ്രസിന് ഭയമാണ്

17/04/2024

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

കൂടുതൽ കാണുക

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

17/04/2024

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

കൂടുതൽ കാണുക

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

17/04/2024

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.

കൂടുതൽ കാണുക

തുല്യതയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവുമായി ഒത്തൊരുമയുടെ ആഘോഷം

14/04/2024

നമ്മുടെ മഹത്തായ കാർഷിക സംസ്‌കാരത്തിന്റെ ആഘോഷമാണ് വിഷു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അത് പങ്കുവയ്ക്കുന്നത്. തുല്യതയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവുമായി ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ.

കൂടുതൽ കാണുക

ജനകീയ കോടതിയില്‍ മിന്നുന്ന ജയം നേടിയായിരിക്കും സിപിഐ എമ്മും ഇടതുപക്ഷവും കേന്ദ്രത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന്‌ മറുപടി നല്‍കുക

13/04/2024

തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ മുഖം വലിച്ചുകീറപ്പെട്ടത്‌ സിപിഐ എമ്മിന്റെ ഇടപെടല്‍ കാരണമാണ്‌. അതിനാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്കുമേല്‍ കരിവാരിത്തേക്കണമെന്നത്‌ ആര്‍എസ്‌എസ്‌ ബിജെപി നേതൃത്വത്തിന്റെ തീരുമാനമാണ്‌.

കൂടുതൽ കാണുക

മോദിയുടെയും ബിജെപിയുടെയും കപട അഴിമതിവിരുദ്ധമുഖം തുറന്നു കാട്ടിയത് സിപിഐ എം

11/04/2024

പതിനെട്ടാം ലോക്സഭയുടെ ആദ്യഘട്ടം വോട്ടെടുപ്പിന്‌ ഒരാഴ്ചയേയുള്ളൂ. ഇക്കുറി 400ല്‍ അധികം സീറ്റ്‌ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ബിജെപിയുടെ ആസന്നമായ പരാജയം മറച്ചുവയ്ക്കാനുള്ള കണ്‍കെട്ട്‌ വിദ്യ മാത്രമാണെന്ന്‌ ഓരോ ദിവസവും വ്യക്തമാകുകയാണ്‌.

കൂടുതൽ കാണുക

സിനിമാ നിർമാതാവ്‌ ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ

10/04/2024

സിനിമാ നിർമാതാവ്‌ ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്‌ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിന്‌ അദ്ദേഹം സമ്മാനിച്ചു.

കൂടുതൽ കാണുക

സഖാവ് എം സി ജോസഫെെൻ അനുസ്മരണദിനം

10/04/2024

ഇന്ന് സഖാവ് എം സി ജോസഫെെൻ അനുസ്മരണദിനം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായിരുന്ന സഖാവിന്റെ വേർപാടിന് രണ്ടുവർഷം തികയുന്നു.

കൂടുതൽ കാണുക

ജനക്ഷേമ പദ്ധതികൾ തടഞ്ഞ്‌ കോൺഗ്രസും ബിജെപിയും, എങ്ങനെ ജനങ്ങൾക്ക്‌ ആശ്വാസം നൽകാതിരിക്കാം എന്നു ചിന്തിക്കുന്ന പ്രതിപക്ഷം ലോകത്ത്‌ വേറെങ്ങും കാണില്ല

10/04/2024

സാമ്പത്തികമായി പ്രതിസന്ധി സൃഷ്‌ടിക്കുക മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പിന്തുണയോടെ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്.

കൂടുതൽ കാണുക

ചെറിയ പെരുന്നാൾ ആശംസകൾ

09/04/2024

സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും മാനവികതയുടെയും സവിശേഷമായ നന്മയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സന്ദർഭമാണ് ചെറിയ പെരുന്നാൾ. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് അത് പകരുന്ന മൂല്യം. ഏവർക്കും ഹൃദയംനിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.

കൂടുതൽ കാണുക

കേരള സ്‌റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർഎസ്‌എസ്‌ അജണ്ടയുടെ ഭാഗം

09/04/2024

കേരള സ്‌റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർഎസ്‌എസ്‌ അജണ്ടയുടെ ഭാഗമാണ്. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്‌റ്റോറിക്ക്‌ ഇല്ല. മുസ്ലിം, കമ്യൂണിസ്റ്റ്‌, കേരള വിരുദ്ധ സിനിമയാണ്‌ കേരള സ്‌റ്റോറി. നിരോധിക്കുകയല്ല, ആശയത്തെ ആശയംകൊണ്ട്‌ നേരിടുകയാണ്‌ വേണ്ടത്‌.

കൂടുതൽ കാണുക

ഇന്ത്യ ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവർ

08/04/2024

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഫാസിസത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍എസ്എസ് സ്വീകരിക്കുന്നത്.

കൂടുതൽ കാണുക