മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ തിരുവനന്തപുരത്ത് ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്ന് ഗ്രാമീണദരിദ്രരുടെ ജീവിതം തകർക്കുന്നതാണ് പുതിയ വിബിജി ആർഎഎംജി നിയമം. ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ കുറച്ചതും കാർഷികമേഖലയെ പൂർണമായും ഒഴിവാക്കിയതും 125 ദിവസം തൊഴിൽ നൽകുമെന്ന പ്രഖ്യാപനം അസാധ്യമാക്കുന്നതുമാണ് പുതിയ നിയമം. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനയത്തിനെതിരായ പ്രക്ഷോഭത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്.







