അഗ്നിബാധയെ തുടർന്ന് കത്തിനശിച്ച തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു.

അഗ്നിബാധയെ തുടർന്ന് കത്തിനശിച്ച തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു.
തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.
കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.
ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രായേൽ പലസ്തീനില്‍ നടത്തുന്ന വംശഹത്യക്കെതിരെ എല്‍ഡിഎഫ് ഐക്യദാര്‍ഢ്യ സദസ്സ് കോഴിക്കോട്. ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷി പങ്കെടുക്കുന്നു.
പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണം ഏറെ ദുഃഖകരമാണ്. മാടായി സർക്കാർ ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം സാമൂഹ്യ - സാംസ്കാരിക മേഖലകളിലെ സജീവമുഖമായിരുന്നു. ശ്രീമതി ടീച്ചറെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു.
ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ പാർടി തൃശൂർ ജില്ല കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.
സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. 2022 ഒക്ടോബര്‍ ഒന്നിനാണ് സഖാവ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞത്.
സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ഇഎംഎസിന്റെ മകൾ ഡോ. മാലതി ദാമോദരന്‍ ആദരാഞ്ജലി അർപ്പിച്ചു.