ആഗസ്ത് 14ന് വിഭജന ഭീതി സ്മരണദിനമായി ആചരിക്കാൻ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടിരിക്കുകയാണ്.

ആഗസ്ത് 14ന് വിഭജന ഭീതി സ്മരണദിനമായി ആചരിക്കാൻ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധം ഉയരണം. രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് ട്രംപിന്റെ നടപടി. പ്രാദേശിക അടിസ്ഥാനത്തിൽ വലിയ പ്രതിഷേധ പരിപാടികൾ സിപിഐ എം സംഘടിപ്പിക്കും.
കടലാക്രമണത്തിൽ വീടുതകരുമെന്ന പേടിയിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികളുടെ മനസിൽ ആശ്വാസം അലയടിക്കുകയാണ്. അവർക്ക് എൽഡിഎഫ് സർക്കാർ
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉപരോധം നേരിടുന്ന ക്യൂബയെ സഹായിക്കുന്നതിന് വേണ്ടിയുള്ള ക്യൂബൻ സോളിഡാരിറ്റി ഫണ്ട് വർഗ്ഗ ബഹുജന സംഘടനകളിൽ നിന്നും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി ഏറ്റുവാങ്ങി. വിവിധ വർഗ്ഗ ബഹുജന സംഘടനകൾ സമാഹരിച്ച 01 കോടി 29 ലക്ഷം രൂപയാണ് കൈമാറിയത്.
സിപിഐ നേതാവും ഹോസ്ദുർഗ് മുൻ എംഎൽഎയുമായിരുന്ന എം നാരായണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭാംഗം, ജില്ലാപഞ്ചായത്ത് അംഗം, സംഘാടകൻ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു
കൈത്തറി വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ തിരുവനന്തപുരം ജില്ലാ കൈത്തറി സഹകരണ സംഘം അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയെ പൂർണ്ണമായും തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരായ ശക്തമായ താക്കീതായി രാജ്ഭവൻ മാർച്ച് മാറി.
മാനവവിമോചന ചിന്തകളിൽ എക്കാലവും ഉയർന്നുപറക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമവാർഷിക ദിനമാണിന്ന്. മാനവരാശിയെ പീഡിപ്പിക്കുന്ന തിന്മകളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ഏകവഴി വർഗസമരമാണെന്ന് ചൂണ്ടിക്കാട്ടിയവരാണ് മാർക്സും എംഗൽസും.
സാനു മാഷിന് എറണാകുളം ടൗൺ ഹാളിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും വിലമതിക്കാനാവാത്ത സംഭാവന നൽകിയ മഹാപണ്ഡിതനെയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ ഉന്നതമായ ശബ്ദം കൂടിയായിരുന്നു അദ്ദേഹത്തിന്റേത്.
മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.
സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തീർത്തും അപ്രതീക്ഷിതമായുണ്ടായ വിയോഗം അത്യന്തം വേദനാജനകമാണ്. മിമിക്രി വേദികളിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നവാസ് മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനായിരുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി ആയിരുന്ന (1992–2005) സ. ഹർകിഷൻ സിങ് സുർജിത്തിന്റെ ഓർമയ്ക്ക് 17 വർഷം. 2008 ആഗസ്റ്റ് ഒന്നിനാണ് സഖാവ് വേർപിരിഞ്ഞത്. 1916 മാർച്ച് 23ന് പഞ്ചാബിലെ ബുണ്ടാലയിൽ ജനിച്ച സുർജിത് രാജ്യത്തെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു.
കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ വഴികളിലൂടെ സഞ്ചരിച്ച സമര ജീവിതമാണ് വി എസ്. പോരാട്ടവീറു കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ച സാന്നിദ്ധ്യം. ലോകത്തിന് മാതൃകയാകുന്ന വിധത്തിൽ കേരളത്തെ രൂപപ്പെടുത്തിയതിൽ മുഖ്യപങ്ക് വഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാൾ.