മത ജാതി വർഗീയ ശക്തികൾക്ക് കേരളത്തിൽ സ്വീകാര്യതയുണ്ടാക്കാനുള്ള പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നത്. ഇത് കേരളത്തെ ഇല്ലാതാക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും നടത്തിയ പ്രചാരണം അത്തരത്തിലുള്ളതായിരുന്നു. ഏത് സമയത്തും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാനും അതിലേക്ക് ചേക്കാറാനും വാർഡ് മുതൽ കേന്ദ്രതലം വരെയുള്ള കോൺഗ്രസുകാർ കാത്തുനിലനിൽക്കുകയാണ്.
ഇത്തരം ശക്തികൾക്കെതിരെ അതി ശക്തമായ പ്രചാരണം കേരളത്തിൽ നടത്തും. മത ജാതി വർഗീയ ശക്തികൾ മുൻപേ കേരളത്തിലുണ്ട്. എന്നാൽ അവർക്ക് ഇവിടെ സ്വീകാര്യത നൽകിയിരുന്നില്ല. അത്തരം ശക്തികൾക്ക് സ്വീകാര്യതയുണ്ടാക്കുന്നത് അപകടകരമാണ്. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയാണ് തകർക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും വീട് കയറിയും സോഷ്യൽ മീഡിയ വഴിയും നടത്തിയ പ്രചാരണങ്ങൾ അത്തരത്തിലുള്ളതാണ്. വിശ്വാസത്തെ രാഷ്‌ട്രീയത്തിന് ഉപയോഗിച്ചു.







