ക്രിസ്തുമസ് ദിനത്തിൽ എകെജി സെന്ററിൽ കേക്ക് മുറിച്ചു. മുതിർന്ന പാർടി നേതാവ് എസ് രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
ക്രിസ്തുമസ് ദിനത്തിൽ എകെജി സെന്ററിൽ കേക്ക് മുറിച്ചു. മുതിർന്ന പാർടി നേതാവ് എസ് രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
കേരള ഫുട്ബോളിലെയും കേരള പൊലീസിലെയും എക്കാലത്തെയും മികച്ച സ്റ്റാർ സ്ട്രൈക്കർ ആയിരുന്നു കെ എ പി നാലാം ദളം കമാൻഡൻ്റ് ആയിരിക്കെ അന്തരിച്ച എ ശ്രീനിവാസ്.
പ്രത്യാശയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ചേർത്തുനിർത്തലിന്റെയും മഹത്തായ സന്ദേശവുമായി മറ്റൊരു ക്രിസ്മസ് ദിനം കൂടി കടന്നുവരികയാണ്. വേദനിക്കുന്നവരെ സഹായിക്കാനും, ഒറ്റപ്പെട്ടവരെ കൈവിടാതിരിക്കാനും, ലോകത്ത് സമാധാനം പുലരാനും ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.
സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.
എൽഡിഎഫിനെതിരായി വർഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില് തന്നെ വര്ഗീയ ശക്തികള് എല്ഡിഎഫിനെ പരാജയപ്പെടുത്താന് യോജിച്ച് നിന്നിട്ടുണ്ട് എന്ന് കാണാം.
തദ്ദേശ തെരഞ്ഞെടുപ്പില് അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള് വരുത്തിക്കൊണ്ടാണ് തിരിച്ചടികളെ അതിജീവിച്ച് ജനങ്ങളുടെ വിശ്വാസമാര്ജ്ജിച്ച് എല്ഡിഎഫ് മുന്നോട്ടുപോയിട്ടുള്ളത്.
തളിപ്പറമ്പിൽ മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഖാക്കളെ സന്ദർശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട മുസ്ലിം ലീഗ് തളിപ്പറമ്പ് മേഖലയിൽ വ്യാപകമായ അക്രമമാണ് അഴിച്ച് വിട്ടത്.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്ക്കൊപ്പം നിൽക്കും.
കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണ്. കോൺഗ്രസിന്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ടല്ല; മറിച്ച് കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ടാണ് കേരളീയർ മൂക്കുപൊത്തുന്നത്.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം. ജനങ്ങളുടെ നിത്യജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന ഭരണസംവിധാനമാണ് തദ്ദേശ സമിതികൾ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഭരണസംവിധാനവും ഇതുതന്നെ.
പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.