ഏപ്രിൽ 21 സ. ടി കെ രാമകൃഷ്ണൻ ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ കെ കെ ജയചന്ദ്രൻ, പി കെ ബിജു, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. ബിജു കണ്ടക്കൈ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഏപ്രിൽ 21 സ. ടി കെ രാമകൃഷ്ണൻ ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ കെ കെ ജയചന്ദ്രൻ, പി കെ ബിജു, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. ബിജു കണ്ടക്കൈ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്ണൻ.
ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഐ എം മണ്ണടുക്കം ബ്രാഞ്ചംഗവും നാടിനാകെ പ്രിയങ്കരിയുമായിരുന്ന രമിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. രമിതയുടെ പലചരക്ക് കടയിൽ അതിക്രമിച്ച് കയറിയ തമിഴ്നാട് സ്വദേശി തീയിട്ടതിനെ തുടർന്നാണ് സഖാവിന്റെ ജീവൻ നഷ്ടമായത്.
നമ്മുടെ മഹത്തായ കാർഷിക സംസ്കാരത്തിന്റെ ആഘോഷമാണ് വിഷു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അത് പങ്കുവയ്ക്കുന്നത്. തുല്യതയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവുമായി ഒത്തൊരുമയോടെ ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ.
കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു. കോഴിക്കോട് രൂപതയെ ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി ഉയർത്തിയതോടെ പ്രഥമ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേർന്നു.
രാജ്യത്തെ ചരക്ക് നീക്കത്തിൽ ഇതിനോടകം നിർണായക സാന്നിധ്യമായി മാറി കഴിഞ്ഞ വിഴിഞ്ഞം രാജ്യാന്തര തുറമുഖം സന്ദർശിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണ് വിഴിഞ്ഞം. ലോക തുറമുഖ ഭൂപടത്തിൽ നമ്മുടെ കേരളവും അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന് മൂന്ന് വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ 10നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് സഖാവിന്റെ അന്ത്യം.
ഏപ്രിൽ 10 സ. എം സി ജോസഫൈൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. കെ കെ ജയചന്ദ്രൻ, സ. എം സ്വരാജ്, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. ബിജു കണ്ടക്കൈ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.
അമിതാധികാര ഹിന്ദുത്വ കോർപറേറ്റ് ഭീഷണിക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ സംഘാടനത്തിന് ശ്രമിക്കണമെന്ന ആഹ്വാനമാണ് സിപിഐ എം 24-ാം പാർടി കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
മധുരയിൽ ചേർന്ന സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയ സഖാവ് എം എ ബേബിയെ തിരഞ്ഞടുത്തു. എണ്ണമറ്റ സമര പോരാട്ടങ്ങളുടെ അനുഭവസമ്പത്ത് അദ്ദേഹത്തിന് കരുത്താവും. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആരംഭിച്ചതാണ് സഖാവിന്റെ സമരജീവിതം.
ചലച്ചിത്ര നടൻ രവികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. എഴുപതുകളിലും എൺപതുകളിലും നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം മലയാള, തമിഴ് സിനിമകളിൽ നിറഞ്ഞു നിന്നു. മലയാളിയുടെ പ്രിയ നായകനായിരുന്ന രവികുമാറിന്റെ വേർപാടിൽ അനുശോചനമറിയിക്കുന്നു.
സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും മാനവികതയുടെയും സവിശേഷമായ നന്മയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സന്ദർഭമാണ് ചെറിയ പെരുന്നാൾ. എല്ലാവരെയും ചേര്ത്തുനിര്ത്തുകയെന്നതാണ് അത് പകരുന്ന മൂല്യം. ഏവർക്കും ഹൃദയംനിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.