മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു. പെരുമ്പാവൂർ നഗരസഭാംഗമായി പൊതുപ്രവർത്തനമാരംഭിച്ച തങ്കച്ചൻ നഗരസഭാ ചെയർമാനായും എംഎൽഎയായും പിന്നീട് മന്ത്രിയും സ്പീക്കറുമായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
