മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി. വിശാലമായ ബിജെപി വിരുദ്ധ ഐക്യം രൂപപ്പെടുത്താൻ കോൺഗ്രസിനായില്ല. കോൺഗ്രസിലെ രണ്ടാംസ്ഥാനക്കാരനെന്ന് പറയുന്ന സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബിഹാർ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലായിരുന്നു. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവപൂർവം കാണണം.







