Skip to main content

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം. ഇ‍ന്നത്തെ കേരളം യാദൃച്ഛികമായി രൂപപ്പെട്ടതല്ല, ഒരുപാട്‌ ത്യാഗങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലമാണത്. ആ കേരളത്തെ മുന്നോട്ട്‌ കൊണ്ടുപോകുക എന്നതാണ്‌ ഉത്തരവാദിത്തം. കൈവരിച്ച നേട്ടങ്ങൾ പിന്നോട്ട്‌ കൊണ്ടുപോയാലും ഭരണ തുടർച്ച വേണ്ടെന്ന നിലപാടാണ്‌ ചിലർ സ്വീകരിക്കുന്നത്‌. നാട്‌ നശിച്ചാലും കുഴപ്പമില്ല, വർഗീയതയും അഴിമതിയും നിറഞ്ഞ നാടായി കേരളം മാറണം എന്നാണോ അവർ പറയുന്നത്?

ഭരണത്തുടർച്ച അപകടമാകുമോ എന്ന ആശങ്ക ചില സാംസ്‌കാരിക വ്യക്തികൾ ഉയർത്തുന്നുണ്ട്. അവർ ഇടതുപക്ഷത്ത്‌ നിൽക്കുമ്പോഴും ഭരണ തുടർച്ച ഉണ്ടാകരുതെന്നാണു വാദിക്കുന്നത്. ഇടതുപക്ഷം അതേ നിലയിൽ തുടരണമെന്നും എന്നാൽ ഭരണ തുടർച്ച വേണ്ടെന്നുമുള്ള നിലപാട്‌ കേരളം തകരട്ടെ എന്നാഗ്രഹിക്കുന്നതല്ലാതെ മറ്റെന്താണ്? കേരളം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് കൊണ്ടുപോകുന്ന ഇടപെടലുകളാണ്‌ മുൻകാലങ്ങളിൽ ഉണ്ടായ ഭരണമാറ്റങ്ങൾ സൃഷ്‌ടിച്ചത്.

വികസന പ്രവർത്തനങ്ങളിൽ ആരോഗ്യകരമായ വിമർശനങ്ങളോടൊപ്പം സഹകരണവും ആവശ്യമാണ്‌. തർക്കിക്കേണ്ടിടത്ത്‌ തർക്കിക്കാമെങ്കിലും സഹകരിക്കേണ്ടിടത്ത്‌ സഹകരിക്കണം. കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ യുഡിഎഫ്‌ ഭരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അത്തരം സഹകരണത്തിനും വികസന വിഷയങ്ങളിൽ ചർച്ച നടത്താനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തയ്യാറുണ്ടോ? ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സത്യവിരുദ്ധമായ ആരോപണങ്ങളിൽനിന്ന്‌ പ്രതിപക്ഷ നേതാവ്‌ വിട്ടുനിൽക്കണം. സംസ്ഥാനത്തെ വളർത്തുന്നതിനായി നിലവിലെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ബദലുകൾ സൃഷ്‌ടിക്കാൻ കഴിയണം. കേരളത്തിലെ മാധ്യമങ്ങളിൽ ഒരു വിഭാഗം നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.