Skip to main content

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ജാനകിയമ്മയുടെ വിയോഗത്തിൽ കണ്ണീർപ്പൂക്കളർപ്പിക്കുന്നു

തലമുറകളുടെ കാതിൽ ഇ‍ൗണങ്ങൾ പാടിപ്പകർന്ന വാനമ്പാടിയുടെ പാട്ട്‌ നിലച്ചിരിക്കുന്നു. മധുരിതമായ പാട്ടുകൾപോലെ സുന്ദരമായ ആ ഓർമകൾ തലമുറകൾ തലമുറകളിലേക്ക്‌ പരുന്ന അനശ്വരഗീതമായി നിറഞ്ഞുനിൽക്കും. മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ജാനകിയമ്മയുടെ വിയോഗത്തിൽ കണ്ണീർപ്പൂക്കളർപ്പിക്കുന്നു.

ആസ്വാദകന്റെ അന്തരംഗങ്ങളെ സ്പർശിച്ച എത്രയോ ഗാനങ്ങളാണ്‌ ജാനകിയമ്മയുടെ സ്വരത്തിൽ നാം ഹൃദയംകൊണ്ടു കേട്ടത്‌. ശാലീനത നിറഞ്ഞ ശബ്ദവും ആലാപനത്തിലെ മാധുര്യവുമാണ്‌ ജാനിയമ്മയുടെ പാട്ടുകളെ വ്യത്യസ്തമാക്കിയത്‌. ഭാഷയെ അറിഞ്ഞും വരികളുടെ വികാരം ഉൾക്കൊണ്ടും ജാനകിയമ്മ പാടിയ പാട്ടുകൾ തലമുറയെത്ര കഴിഞ്ഞാലും സ്വരമാധുര്യം ഒട്ടുമേ ചോരാതെ നിലനിൽക്കും. വാത്സല്യവും പ്രണയവും വിരഹവുമെല്ലാം നിറഞ്ഞ ഇ‍ൗരടികൾ സംഗീതമുള്ളിടത്തോളം കാലം ആസ്വാദക ഹൃദയങ്ങളെ ഇനിയുമിനിയും തൊട്ടുണർത്തും.

ജാനകിയമ്മയുടെ വേർപാട്‌ സംഗീതലോകത്തിന്‌ ഒരുകാലവും നികത്താനാകാത്ത വിടവാണുണ്ടാക്കിയിരിക്കുന്നത്‌. ആ പാട്ടോർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു. വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ജാനകിയമ്മയെയും അവരുടെ പാട്ടുകളെയും സ്നേഹിച്ച മുഴുവനാളുകളുടെയും വേദനയിൽ പങ്കുചേരുന്നു.

അന്ത്യാഞ്ജലി...
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.