Skip to main content

സഹകരണ മേഖലയിലെ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളില്‍ ശക്തമായി പ്രതിഷേധിക്കുന്നു

സഹകരണ മേഖലയിലെ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളില്‍
ശക്തമായി പ്രതിഷേധിക്കുന്നു.

സഹകരണ മേഖല സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയില്‍ സുപ്രധാനമായ പങ്കാണ്‌ വഹിക്കുന്നത്‌. ഗ്രാമീണമേഖലയിലെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലാണ്‌ സഹകരണ ബാങ്കുകള്‍. കേരള ബാങ്ക്‌ ഏറ്റവും ശ്രദ്ധേയമായ വിധത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ധനകാര്യ സ്ഥാപനമാണ്‌. കേരള ബാങ്കിനെ തകര്‍ക്കുകയാണ്‌ യു.ഡി.എഫിന്റെ ലക്ഷ്യം.

മലപ്പുറം ജില്ലാ ബാങ്ക്‌ ലയിപ്പിച്ച നടപടിക്കെതിരെ നേരത്തെ ഫയല്‍ ചെയ്‌തിരുന്ന കേസില്‍ സുപ്രീം കോടതിയില്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വന്നതോടെ അധികമായി സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലൂടെയാണ്‌ കേരള ബാങ്ക്‌ ഇല്ലാത്താക്കാനുള്ള നിലപാട്‌ സ്വീകരിച്ചത്‌. കേരള ബാങ്ക്‌ പിരിച്ച്‌ വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഇത്‌.

കേരള ബാങ്കിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഭരണസമിതിയുടെ അധികാരം കവര്‍ന്നെടുക്കുകയും സഹകരണ രജിസ്‌ട്രാര്‍ മുഖേന നിയമവും ചട്ടവും മറികടന്ന്‌ തുടര്‍ച്ചയായി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്യുകയാണ്‌. കേരള ബാങ്ക്‌ ഭരണസമിതിയിലേക്ക്‌ 2026 ജനുവരിയില്‍ നോമിനേറ്റ്‌ ചെയ്‌ത രണ്ട്‌ പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അവര്‍ രണ്ടുപേരും ബാങ്കിംഗ്‌ മേഖലയില്‍ കഴിവ്‌ തെളിച്ചവരാണ്‌.

മില്‍മ ഭരണസമിതി ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു. ഹൈക്കോടതി ആ നടപടിയെ നിയമവിരുദ്ധമാണെന്ന്‌ കണ്ടതിനാല്‍ തടഞ്ഞിരിക്കുകയാണ്‌. ഭരണസമിതി പിരിച്ചു വിടാനുള്ള കാരണം പറഞ്ഞത്‌ ആകട്ടെ, ആ ഭരണസമിതിയുടെ കാലത്ത്‌ നടക്കാത്ത സംഭവങ്ങളെ ചൂണ്ടിക്കാട്ടിയാണ്‌.

സംസ്ഥാന സഹകരണ യൂണിയന്റെ ദൈനംദിന ഭരണത്തിലും നിയമവിരുദ്ധമായി ഇടപെടുന്നു. സഹകരണ മേഖലയിലെ ജീവനക്കാരെ തലങ്ങും വിലങ്ങും മാനദണ്ഡം ലംഘിച്ചുകൊണ്ട്‌ സ്ഥലം മാറ്റുകയാണ്‌. സ്ഥലം മാറ്റത്തിന്റെ പിന്നില്‍ അഴിമതിയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്‌.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുകയാണ്‌ യു.ഡി.എഫിന്റെ ലക്ഷ്യം. സഹകരണ മേഖലയെ തകര്‍ക്കുന്ന ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ക്കെതിരെ സഹകാരികളും ജനങ്ങളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.