Skip to main content

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. പിഎസ്‍സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാർശയിൽ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം. ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരമാണ് പിഎസ്‍സി അം​ഗങ്ങളെ നിയമിക്കുന്നത്. ആറ് വർഷമാണ് ഇവരുടെ കാലാവധി. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. തെറ്റുകുറ്റങ്ങളും മോശം പെരുമാറ്റങ്ങളും സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിയുടെ ശുപാർശ അനുസരിച്ച് മാത്രമെ സർക്കാരിനും ​ഗവർണർക്കും പിഎസ്‍സി കമീഷനെ പിരിച്ച് വിടാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യാൻ ഭരണഘടനാപരമായി അവകാശമുള്ളൂ. ഇന്ത്യയിൽ ഏറ്റവുമധികം നിയമനം നടത്തിയത് കേരള പിഎസ്‍സിയാണ്. രാജ്യത്തെ അറുപത് ശതാമാനം പേർക്കും ജോലി നൽകിയത് ഇവിടെയാണ്. ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിക്കുന്ന പിഎസ്‍സിക്കെതിരെ സുപ്രീം കോടതിയിൽ കേസുപോലുമില്ല. അങ്ങനെയെല്ലാം ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്ത് പോകുന്ന പിഎസ്‍സിയെ പിരിച്ച് വിടാനാണ് ​ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.

 

കൂടുതൽ ലേഖനങ്ങൾ

സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്

സ. പിണറായി വിജയൻ

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ.

പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മീഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവും

സ. പിണറായി വിജയൻ

കേരളത്തിലെ പി.എസ്.സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

കുട്ടികൾക്ക് 'ക്ലിനിക്കൽ ട്രയൽ' മരുന്ന് നൽകിയത് ഗുരുതര വീഴ്‌ച

സ. പിണറായി വിജയൻ

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (SMA) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഇട നൽകിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണ്.

ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് സർക്കാർ ആശുപത്രിയിൽ എങ്ങനെ വന്നു എന്നതാണ് ഗൗരവതരമായ ചോദ്യം

ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് സർക്കാർ ആശുപത്രിയിൽ എങ്ങനെ വന്നു എന്നതാണ് ഗൗരവതരമായ ചോദ്യം