Skip to main content

കമ്യൂണിസ്‌റ്റ്‌–തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് കെ പി സഹദേവൻ്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടമാണ്

കമ്യൂണിസ്‌റ്റ്‌–തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് കെ പി സഹദേവൻ്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടമാണ്. തൊഴിലാളികളുടെ അവകാശ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു സഖാവ്.
വ്യക്തിപരമായും ഏറ്റവും അടുത്ത് ഇടപഴകിയ സഖാവാണ് കെ പി. ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും സമരസംഘടനാ പ്രവർത്തനങ്ങളിലും വർഷങ്ങളോളം ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ജ്യേഷ്ഠ സഹോദരനെ പോലെയാണ് സഖാവ് കെ പി സഹദേവൻ എന്നും ഇടപെട്ടിട്ടുള്ളത്. പതിനെട്ടാം വയസിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനം ആരംഭിച്ച്‌ ആറര പതിറ്റാണ്ടിലേറെ നിസ്വവർഗത്തിനായി ജീവിതം സമർപ്പിച്ച സഖാവാണ് അദ്ദേഹം. ജീവന്റെ അവസാന ശ്വാസം വരെയും തൊഴിലാളി വർഗത്തിന്റെ അവകാശപോരാട്ടങ്ങൾക്ക്‌ വേണ്ടി നിലകൊണ്ടു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്‌. തുടർന്ന്‌ എണ്ണമറ്റ യൂണിയനുകൾക്ക് രൂപംകൊടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് "മിസ' പ്രകാരം ഇരുപത് മാസം ജയിലിലായി. വിവിധ കാലയളവിൽ രണ്ടുവർഷത്തോളം വേറെയും ജയിലിൽ കഴിഞ്ഞു. അദ്ദേഹം പൊലീസ് ‐ ഗുണ്ടാമർദനമേറ്റതിന് കയ്യും കണക്കുമില്ല. അടിയന്തരാവസ്ഥക്കുതൊട്ടു മുമ്പ് നടന്ന പോലീസ്‌ നരനായാട്ടിൽ ഗുരുതരമായി പരിക്കേറ്റു.
ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം മാതൃകാപരമായ ഇടപെടൽ നടത്തിയ വ്യക്തിത്വമാണ് സഖാവ് കെ പി സഹദേവൻ. പ്രിയ സഖാവിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അന്ത്യാഭിവാദ്യങ്ങൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. പിഎസ്‍സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാർശയിൽ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം.

സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്

സ. പിണറായി വിജയൻ

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ.

പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മീഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവും

സ. പിണറായി വിജയൻ

കേരളത്തിലെ പി.എസ്.സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

കുട്ടികൾക്ക് 'ക്ലിനിക്കൽ ട്രയൽ' മരുന്ന് നൽകിയത് ഗുരുതര വീഴ്‌ച

സ. പിണറായി വിജയൻ

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (SMA) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഇട നൽകിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണ്.