കൊൽക്കത്തയിൽ ദുർഗ്ഗാപൂജയ്ക്കിടെ ചോർബാഗൻ പൂജാപന്തലിൽ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിക്കാനിടയായ സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. തയ്യാറെടുപ്പുകളുടെ അഭാവമാണ് ദുരന്തത്തിലേക്ക് നയിച്ചത്. കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിരുന്നിട്ടും പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദുരൂഹം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനു പകരം പൂജാകമ്മിറ്റികളുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ഭരണകക്ഷി ശ്രമിച്ചത്. പൊലീസും ദുരന്തനിവാരണ വിഭാഗവും പുരോഗമന പ്രസ്ഥാനങ്ങളുടെ പുസ്തക സ്റ്റാളുകളുടെ പ്രവർത്തനം തടയാനും വിവിഐപികൾക്കും അവരുടെ അനുയായികൾക്കും സുരക്ഷയൊരുക്കാനുമാണ് നിയോഗിക്കപ്പെട്ടത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.







