Skip to main content

യു.ഡി.എഫ്‌ സര്‍ക്കാരിന്റെ രണ്ട്‌ വൈദ്യുതി കരാറിലും നടന്ന അഴിമതിയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണം

യു.ഡി.എഫ്‌ സര്‍ക്കാരിന്റെ രണ്ട്‌ വൈദ്യുതി കരാറിലും നടന്ന അഴിമതിയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

വി.ഇ.എച്ച്‌ ഗ്ലോബല്‍ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലില്‍ നിന്ന്‌ 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ്‌ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്‌. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതിയാണ്‌ വി.ഇ.എച്ച്‌ ഗ്ലാബല്‍ ഇന്ത്യയില്‍ നിന്ന്‌ യൂണിറ്റിന്‌ 11 രൂപ നിരക്കില്‍ വാങ്ങിയത്‌. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്‌. എന്നാല്‍ ഇരട്ടിയിലധികം തുക നല്‍കിയാണ്‌ വി.ഇ.എച്ചില്‍ നിന്ന്‌ വൈദ്യുതി വാങ്ങിയത്‌. ഹിമാചലില്‍ നിന്നുള്ള വൈദ്യുതിയാവട്ടെ എനര്‍ജി എക്‌സ്‌ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കാണുതാനും. ഒക്‌ടോബര്‍ മാസം കെ.എസ്‌.ഇ.ബി 282 കോടി രൂപയുടെ വൈദ്യുതിയാണ്‌ കരാര്‍ പ്രകാരം വാങ്ങിയത്‌. യു.ഡി.എഫ്‌ സര്‍ക്കാരിനെ പലപ്പോഴും ന്യായീകരിക്കുന്ന മാധ്യമങ്ങള്‍പോലും ഈ രണ്ട്‌ കരാറുകളും സര്‍ക്കാരിന്‌ കോടികളുടെ നഷ്‌ടമുണ്ടാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ നിയമ-ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ ഫയലിന്മേല്‍ അതിവേഗം മുഖ്യമന്ത്രി നേരിട്ടാണ്‌ ഉത്തരവ്‌ നല്‍കുന്നത്‌. വിവിധ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈവശംവച്ചത്‌ അഴിമതി നടത്താനാണെന്ന്‌ നേരത്തെ സംശയം ഉയര്‍ന്നുവന്നിരുന്നു. അത്‌ ശരിയാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌.

സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട്‌ ആറുമാസം തികയുന്നതിന്‌ മുമ്പുതന്നെ ഗുരുതരമായ അഴിമതി ആരോപണമാണ്‌ ഉയര്‍ന്നുവന്നിരിക്കുന്നത്‌. ജി.എന്‍.എ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും പിന്നെ എന്ത്‌ അഴിമതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാല്‍ ഒക്‌ടോബറിലെ രണ്ട്‌ വൈദ്യുതി കരാറുകള്‍ പ്രകാരം വൈദ്യുതി കൂടിയവിലക്ക്‌ വാങ്ങാന്‍ നേതൃത്വം നല്‍കിയത്‌ മുഖ്യമന്ത്രിയാണ്‌. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ അറിയിക്കുകയും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കുകയും വേണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു, അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു

സ. എംവി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മേഖലയിലും അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു.
അരാജകത്വം ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

 

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്

സ. പിണറായി വിജയൻ

നാല് രൂപയ്ക്ക് താഴെ കാറ്റാടി വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപ നിരക്കിൽ
വിഇഎച്ച് ഗ്ലോബലുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്.
496 കോടി രൂപയുടെ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം
പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുന്നു
 

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്

സ. പിണറായി വിജയൻ

അധികാരം കിട്ടിയാൽ എന്തുമാവാമെന്നും എന്ത് വൃത്തിക്കേട്‌ ചെയ്താലും രാഷ്ട്രീയ
സംരക്ഷണം ലഭിക്കുമെന്നുമുള്ള അഹങ്കാരത്തിന്റെ നേർചിത്രമാണ് ഡിസിസി അംഗത്തിന്റെ തട്ടിപ്പ്.
പുറത്ത് വരുന്നത് ജീർണിച്ച കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം
 

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ അട്ടപ്പാടി മുക്കാലിയിലെ മരണപ്പെട്ട കുഞ്ഞിന്റെ വീട് സന്ദർശിച്ചു.