പതിനാലാം വയസ്സിൽ ലോഹത്തൊഴിലാളിയായ ലുല, അവിടെവച്ച് ചെറുവിരൽ നഷ്ടമായ ലുല, ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവായ ലുല.
സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകളെയും തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങളെയും ചെറുത്തുതോൽപ്പിച്ച് അയാൾ ഒരിക്കൽ കൂടി ജനഹൃദയങ്ങളിൽ ഉദിച്ചു. ലാറ്റിനമേരിക്കൻ ഇടത് വസന്തത്തിന് കരുത്തേകിയാണ് ബ്രസീൽ വീണ്ടും ചുവന്നുതുടുത്തത്. ബ്രസീലിൽ ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ലാറ്റിനമേരിക്കയിൽ വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായി.
രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ഫ്ലാവിയോ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് ട്രേഡ് യൂണിയന്‍ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തിളക്കമാർന്ന വിജയം നേടിയത്. 80കാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് അദ്ദേഹം തിരിച്ചുവന്നത്.







