ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന് കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ് തീരുമാനിച്ചത് എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക് മരുന്നിനെതിരെ സിപിഐ എം നിലപാട് എടുക്കുകയാണ് എന്ന പച്ചക്കള്ളം ആരോഗ്യമന്ത്രിയും മറ്റും പ്രചരിപ്പിക്കുകയാണ്.
എസ്എംഎ രോഗത്തിന് ഉൾപ്പടെ ഗുണമേന്മയുള്ള 1037 ജനറിക് മരുന്നാണ് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത്. പാർലമെന്റിലും പുറത്തും ജനറിക് മരുന്നിനായി പ്രക്ഷോഭം നടത്തിയവരാണ് സിപിഐ എം. എന്നിട്ടും സിപിഐ എം വിലകുറഞ്ഞ മരുന്നുകൾക്കെതിരെ പ്രവർത്തിക്കുകയാണ് എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന് നൽകാൻ ആരാണ് അനുമതി നൽകിയത് എന്നതടക്കം ആറ് ചോദ്യങ്ങൾ മുമ്പ് ഉന്നയിച്ചതാണ്. ഒന്നിനും ഇതേവരെ സർക്കാർ മറുപടി നൽകിയിട്ടില്ല.





