Skip to main content

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും. ഗ്യാനേഷിനെ സംരക്ഷിക്കാനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങൾക്കും ജനം അന്ത്യം കുറിക്കും. ഇന്ത്യ കൂട്ടായ്മയുടെ പുറത്തേക്കും സമരം വ്യാപിപ്പിക്കും. സമരക്കാരെ ഡൽഹി നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ തടയാനുള്ള നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും മോഹൻ ഭാഗവതിൻ്റെയും ശ്രമം ഫലിക്കില്ല.

 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.

മഹാരാജാസിലെ കുട്ടികൾ മന്ത്രിയോട് ചോദ്യം ചോദിച്ചപ്പോഴേക്കും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായത്രേ, സംസ്ഥാനത്തെ ഒരു മന്ത്രിയെ യുവമോർച്ചക്കാർ വഴിയിലിറക്കിവിട്ടിട്ടും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായില്ല

സ. എം ബി രാജേഷ് 

എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി ജോണിനെതിരെ വിദ്യാർത്ഥികൾ നടത്തിയ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി മുതൽ ഇങ്ങോട്ട് കോൺഗ്രസ്- ലീഗ് നേതാക്കളെല്ലാം രംഗത്ത് വന്നതായി കണ്ടു.