Skip to main content

മഹാരാജാസിലെ കുട്ടികൾ മന്ത്രിയോട് ചോദ്യം ചോദിച്ചപ്പോഴേക്കും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായത്രേ, സംസ്ഥാനത്തെ ഒരു മന്ത്രിയെ യുവമോർച്ചക്കാർ വഴിയിലിറക്കിവിട്ടിട്ടും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായില്ല

എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി ജോണിനെതിരെ വിദ്യാർത്ഥികൾ നടത്തിയ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി മുതൽ ഇങ്ങോട്ട് കോൺഗ്രസ്- ലീഗ് നേതാക്കളെല്ലാം രംഗത്ത് വന്നതായി കണ്ടു. എന്നാൽ ഇവരൊന്നും മലപ്പുറത്ത് ആശുപത്രിക്ക് ഉള്ളിൽ കയറി എംഎസ്എഫ് തീവ്രവാദി സംഘം നടത്തിയിട്ടുള്ള ആക്രമണത്തെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അവരോട് ഒരു മാധ്യമവും അത് ചോദിച്ചതുമില്ല. മഹാരാജാസിലെ കുട്ടികൾ മന്ത്രിയോട് ചോദ്യം ചോദിച്ചതേയുള്ളു.അപ്പോഴേക്കും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായത്രേ. എന്നാൽ സംസ്ഥാനത്തെ ഒരു മന്ത്രിയെ തലസ്ഥാന നഗരിയിലെ നടുറോഡിൽ യുവമോർച്ചക്കാർ വഴിയിലിറക്കിവിട്ടിട്ടും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായില്ല.

മുഖംമൂടി ധരിച്ച് ലക്ഷണമൊത്ത തീവ്രവാദികളെ പോലെ പാതിരാത്രിക്ക് ആശുപത്രിക്ക് അകത്തു കയറി നടത്തിയ ആക്രമണം അപലപിക്കേണ്ട ഒന്നായി മുഖ്യമന്ത്രിക്കോ ലീഗ്-കോൺഗ്രസ് നേതാക്കൾക്കോ തോന്നിയിട്ടില്ല. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്നായിരിക്കണം അവരുടെ വിചാരം. ലീഗ് നേതൃത്വം ആദ്യം ഇതിന് സമാധാനം പറയണം.

ബോധരഹിതനായി വീണു കിടന്ന എസ്എഫ്ഐ നേതാവിനെ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ചും ഇരുമ്പുവടികൾ കൊണ്ടും വീണ്ടും വീണ്ടും തല്ലുന്ന മനുഷ്യത്വരാഹിത്യത്തിനെതിരെ ഈ ‘സമാധാന പ്രേമികൾ’കണ്ണടക്കുന്നത്. ഈ ക്രൂരത കാണാൻ ഇവർക്ക് കണ്ണില്ലാത്ത രാഷ്രീയ അന്ധത കൊണ്ടാണ്.സമാധാനപരമായ ഒരു പ്രതിഷേധത്തിനെതിരെ വലിയ വായിൽ കുരക്കുന്നതിനു പ്രേരിപ്പിക്കുന്നയും രാഷ്ട്രിയ അന്ധത തന്നെ.സ്ഥാനത്തും അസ്ഥാനത്തും എല്ലാ കാര്യത്തിലും എന്തെങ്കിലും പ്രസ്താവിച്ചില്ലെങ്കിൽ ഉറക്കം വരാത്ത ആരോഗ്യ മന്ത്രിയും ആശുപത്രിയിൽ കയറി നടത്തിയ തീവ്രവാദ ആക്രമണത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല.തീവ്രവാദ ലീഗിനെ ഭയമാണോ?

സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മുഖം മറച്ച എംഎസ്എഫ് തീവ്രവാദ സംഘം ആശുപത്രിക്ക് അകത്ത് കയറി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതും കൊടിയ ആക്രമണം അഴിച്ചുവിട്ടതും. ലീഗ് നേതൃത്വം ഈ ക്രിമിനൽ കൂട്ടത്തിനെതിരെ നടപടിയെടുക്കുമോ? അതോ അവരെ സംരക്ഷിക്കുമോ? ഈ ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്. ഇതുപോലൊരു സംഭവത്തിൽ പ്രതിക്കൂട്ടിൽ എസ്എഫ്ഐ ആയിരുന്നു എന്ന് സങ്കൽപ്പിക്കുക. എന്താകുമായിരുന്നു കേരളത്തിലെ സ്ഥിതി?

ഇപ്പോൾ എന്തൊരു സംയമനമാണ് ലീഗ് -കോൺഗ്രസ് നേതാക്കൾക്കും മാധ്യമങ്ങൾക്കും.
 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.