Skip to main content

മതപരിവർത്തനം ചെയ്‌ത പിന്നാക്ക വിഭാഗക്കാർക്ക്‌ സംവരണം നിഷേധിക്കുന്ന സുപ്രീം കോടതി വിധി ആശങ്കപ്പെടുത്തുന്നത്

മതപരിവർത്തനം ചെയ്‌ത പിന്നാക്ക വിഭാഗക്കാർക്ക്‌ സംവരണം നിഷേധിക്കുന്ന സുപ്രീം കോടതി വിധി ആശങ്കപ്പെടുത്തുന്നതാണ്. ഹിന്ദുമതത്തിൽനിന്ന്‌ മറ്റൊരു മതത്തിലേക്ക്‌ പരിവർത്തനം ചെയ്യുന്നവർക്ക്‌ നേരത്തെയുണ്ടായിരുന്ന ജാതിസംവരണത്തിന്റെ പശ്ചാത്തലത്തിൽ പിന്നാക്കജാതി സംവരണം അവകാശപ്പെടാനാവില്ലെന്നാണ്‌ വിധി. മതംമാറുന്നവർക്ക്‌ സംവരണാനുകൂല്യം നിഷേധിക്കുന്ന വിധികൾ സുപ്രീംകോടതി നേരത്തെയും പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇത്തരം വിധികൾ ഭരണഘടന വിഭാവനംചെയ്യുന്ന തുല്യതയ്‌ക്കും സാമൂഹികനീതിക്കും വിരുദ്ധമാണ്‌. സാമൂഹികനീതി നിർണയിക്കേണ്ടത്‌ മതസ്വത്വത്തിന്റെ അടിസ്ഥാനത്തിലാകരുത്‌. അടിച്ചമർത്തൽ, ജാതിവിവേചനം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക അവസരങ്ങൾ എന്നിവ പരിഗണിച്ചാകണം.

ജാതിവിവേചനവും അതുമായി ബന്ധപ്പെട്ട സാമൂഹിക–സാമ്പത്തിക പിന്നാക്കാവസ്ഥയും മതപരിവർത്തനത്തിലൂടെ സ്വഭാവികമായും ഇല്ലാതാകില്ല. മതവ്യത്യാസമില്ലാതെ ജാതി വിവേചനം തുടരുന്ന സാഹചര്യത്തിൽ മതപരിവർത്തനത്തിന്റെ പേരിൽ മാത്രം സംവരണാനുകൂല്യങ്ങൾ നിഷേധിക്കുന്നത്‌ തുല്യത, സാമൂഹികനീതി തുടങ്ങിയ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്‌. പരിവർത്തനത്തിന്‌ മുമ്പ്‌ ലഭിച്ച ആനുകൂല്യങ്ങൾ മത പരിവർത്തനത്തിന് ശേഷവും തുടരണം. ദളിതർക്കും മറ്റ്‌ പിന്നോക്കവിഭാഗക്കാർക്കും അവരുടെ മതം ഏതെന്ന പരിഗണന കൂടാതെ സംവരണാനുകൂല്യങ്ങൾ ഉറപ്പാക്കി ഭരണഘടനാ ഭേദഗതിക്ക്‌ ആവശ്യമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. സംവരണത്തിന്‌ കോടതി നിശ്ചയിച്ച 50 ശതമാനം പരിധി മാറ്റാൻ ആവശ്യമായ ഭരണഘടനാ നടപടികളിലേക്കും സർക്കാർ നീങ്ങണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

സ. പിണറായി വിജയൻ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു