ആർഎസ്എസുമായി ബന്ധപ്പെടാൻ സിപിഐ എം എഡിജിപിയെ അയച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണ്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രചാരണത്തിലൂടെ ഇടതുമുന്നണിയെ നിർജീവമാക്കാൻ കഴിയുമെന്നത് തെറ്റായ വിചാരമാണ്.