Skip to main content

കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ വഴികളിലൂടെ സഞ്ചരിച്ച സമര ജീവിതമാണ് വി എസ്

കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ വഴികളിലൂടെ സഞ്ചരിച്ച സമര ജീവിതമാണ് വി എസ്. പോരാട്ടവീറു കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ച സാന്നിദ്ധ്യം. ലോകത്തിന്‌ മാതൃകയാകുന്ന വിധത്തിൽ കേരളത്തെ രൂപപ്പെടുത്തിയതിൽ മുഖ്യപങ്ക്‌ വഹിച്ച കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാൾ. ആശയമണ്ഡലത്തിലും ഭരണമേഖലയിലും അദ്ദേഹം സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചു. വി എസ് ഏതുകാലത്തെയും പൊതുജീവിതത്തിന്റെ തിളക്കമുള്ള അദ്ധ്യായമാണ്. അനശ്വര സമരനായകൻ സഖാവ് വി എസ്‌ അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചിച്ച് പാർടി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ സംസാരിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.