കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് വലതുപക്ഷം പ്രചരിപ്പിച്ച പല കാര്യങ്ങളും കഴിഞ്ഞ ഒമ്പത് വർഷ ഭരണത്തിൽ നടന്നുവെന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആഗോള നിക്ഷേപ സംഗമം. കൊച്ചിയിൽ നടന്ന സംഗമത്തിൽ 26 രാജ്യങ്ങളിൽ നിന്നായി 3000 സംരംഭകർ പങ്കെടുത്തു.
