മനുഷ്യത്വം മരവിച്ച മുസ്ലിം ലീഗ് ക്രൂരത ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചതായിരുന്നു അരിയിലിലെ പ്രിയ സഖാവ് വള്ളേരി മോഹനനെ. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സഖാവ് 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
മോഹനനെ അക്രമികൾ എടുത്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സ്കൂൾ വിദ്യാർഥിയായ മകൻ മിഥുനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചു. ലീഗ് അക്രമികൾ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് ഭാര്യയും അയൽക്കാരുമുൾപ്പടെ കണ്ടെത്തിയത്. കിരാതമായ അക്രമവാഴ്ചയായിരുന്നു ലീഗ് നടത്തിയത്. പ്രിയ സഖാവ് മോഹനന് അന്ത്യാഭിവാദ്യങ്ങൾ.
