ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കാർഷിക സമൃദ്ധി വിളംബരം ചെയ്ത് പുതുനൂറ്റാണ്ടിന്റെ ചിങ്ങപ്പുലരി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആരവങ്ങളുമായി ഒരോണക്കാലം കൂടിയാണ് വന്നെത്തുന്നത്.
ലോകത്തെവിടെയും സമത്വത്തിന്റെ മഹത്തായ മാനവസംസ്കാരങ്ങൾ കൃഷിയിൽനിന്ന് പിറന്നതാണ്. നമ്മുടെ നാട്ടിലും അങ്ങനെതന്നെ.
കർഷകരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. എന്നാൽ രാജ്യത്ത് കർഷകർ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യമാകമാനം കർഷകപ്രതിഷേധം അലയടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ‘കോർപറേറ്റുകൾ ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യമുയർത്തി കർഷകരും തൊഴിലാളികളും തെരുവിലിറങ്ങിയ കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.
കർഷകക്ഷേമം ഉറപ്പാക്കുന്ന വികസനകാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാർ മറ്റെല്ലാ മേഖലയിലും എന്നത് പോലെ രാജ്യത്തിന് മാതൃകയാവുകയാണ്. ലോകത്തിന്റെ നിലനിൽപ്പ് കർഷകർ മണ്ണിലൊഴുക്കിയ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഭാഗമായാണ്. ഏവർക്കും ആശംസകൾ.
