ആലക്കോട് ഉദയഗിരിയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ കുടുംബത്തെ സന്ദർശിച്ചു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചറും ഒപ്പമുണ്ടായിരുന്നു. ചത്തീസ്ഗഡിൽ 'മതപരിവർത്തനം' ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം രാജ്യത്ത് ഭരണഘടനാവാഴ്ച അപകടത്തിലാണെന്ന ആശങ്ക ഉറപ്പാക്കുകയാണ്. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകൾ അവിടെ നേരിടുന്നത് കേട്ടുകേൾവിയില്ലാത്ത വേട്ടയാണ്.
