Skip to main content

അന്തരിച്ച കേരള ഫുട്ബോളിലെയും കേരള പൊലീസിലെയും എക്കാലത്തെയും മികച്ച സ്റ്റാർ സ്ട്രൈക്കർ എ ശ്രീനിവാസിൻ്റെ കുടുംബത്തിൻ്റെയും പൊലീസ് സേനയുടെയും കായിക പ്രേമികളുടെയും വേദനയിൽ പങ്കു ചേരുന്നു

കേരള ഫുട്ബോളിലെയും കേരള പൊലീസിലെയും എക്കാലത്തെയും മികച്ച സ്റ്റാർ സ്ട്രൈക്കർ ആയിരുന്നു കെ എ പി നാലാം ദളം കമാൻഡൻ്റ് ആയിരിക്കെ അന്തരിച്ച എ ശ്രീനിവാസ്.

കണ്ണൂർ അത്താഴക്കുന്ന് ഗ്രാമത്തിൽ നിന്ന് ജനിച്ച അദ്ദേഹം കായിക മികവിലൂടെ കേരളത്തിൻ്റെ ഹൃദയം കവർന്ന താരമാണ്. പത്തൊമ്പതാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്‌ബോൾ ടീമിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത് മാത്രം മതി ആ പ്രതിഭയെ അടയാളപ്പെടുത്താൻ. 1992 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞ ശ്രീനിവാസൻ സാഫ് ഗെയിംസിലും ബൂട്ടണിഞ്ഞു നിരവധി മത്സരങ്ങളിൽ മിന്നിത്തിളങ്ങിയ അദ്ദേഹം 92 ൽ എ എസ്ഐ ആയാണ് കേരള പൊലീസിൽ എത്തിയത്. നിലവിൽ കെ എ പി കമാൻഡൻ്റായിരുന്നു.

എൻ്റെ ജന്മദേശമായ മൊറാഴക്കടുത്ത് മാങ്ങാട്ടുപറമ്പയിലായിരുന്നു ക്യാമ്പ് ഓഫീസ് എന്നതിനാൽ ഇടയ്ക്ക് പലപ്പോഴും കണ്ടിരുന്നു. അസുഖ ബാധിതനായത് അറിഞ്ഞിരുന്നുവെങ്കിലും ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയതിനാൽ കാണാനായില്ല. അദ്ദേഹത്തിൻ്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.

കുടുംബത്തിൻ്റെയും പൊലീസ് സേനയുടെയും കായിക പ്രേമികളുടെയും വേദനയിൽ പങ്കു ചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും