Skip to main content

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരിക്കാനിരുന്ന മറ്റത്തൂർ പഞ്ചായത്തിലാണ് കോൺഗ്രസ് അംഗങ്ങളെല്ലാം കാലുമാറിയത്. അവിടെ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ ഉൾപ്പടെയുള്ള പൂർണപിന്തുണയോടെയാണ് ഈ കൂറുമാറ്റം. ഏത് നിമിഷവും ഏതു കോൺഗ്രസുകാരനും ബിജെപിയിലേക്ക് ചേക്കേറാം എന്നാണ് ഇത് മനസിലാക്കിത്തരുന്നത്.

അതിനു നേരിയ ഒരു തടസം പോലുമില്ല. അഖിലേന്ത്യ തലത്തിൽ മുൻപ് അരുണാചലിലെ പുതുശ്ശേരിയിലും ഗോവയിലുമെല്ലാം കണ്ടുപഴകിച്ചതാണ് കേരളത്തിലും നടത്തുന്നത്. മുൻപ് ബിജെപിയുടെ നേതാവ് 35 സീറ്റ് കിട്ടിയാൽ അവർ കേരളം ഭരിക്കും എന്ന് പറഞ്ഞിരുന്നു, മറ്റത്തൂർ കാണിക്കുന്നത് അതിനുള്ള സാധ്യതയാണ്.

കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് പോകാൻ വലിയ പ്രായസമില്ല. പലയിടത്തും അവർ വോട്ട് കൈമാറ്റം നടത്തിയിട്ടുണ്ട്. പലയിടത്തും എസ്ഡിപിഐയുടെ പിന്തുണ നേടിയാണ് കോൺഗ്രസ് ഭരണത്തിലെത്തിയത്. അതുപോലെ തന്നെയാണ് ഇതിനെ കാണുന്നത്. മോദിയെ അനുകൂലിക്കുകയും നെഹ്‌റു കുടുംബവാഴ്ചയെ വിമർശിക്കുകയും ചെയ്യുന്ന ശശി തരൂർ ഇപ്പോഴും കോൺഗ്രസിന്റെ ഭാഗമാണ്. ഇതൊക്കെ തന്നെയാണ് കോൺഗ്രസ് ബിജെപിയുമായി സമരസപ്പെട്ട് ജീവിക്കുകയാണ് എന്നതിന്റെ ലക്ഷണങ്ങൾ.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.