Skip to main content

ആരോഗ്യമന്ത്രി സ. വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവും

കേരളത്തിന്റെ ആരോഗ്യമന്ത്രി സ. വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്‌. വരാനിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയഭ‍ീതി പൂണ്ട പ്രതിപക്ഷം ക്രിമിനൽക്കൂട്ടങ്ങളെയിറക്കി കേരളത്തിന്റെ ക്രമസമാധാനം തകർക്കാനും അതുവഴി അധികാരത്തിലെത്താനുള്ള കുറുക്കുവഴിയാണ്‌ തേടുന്നത്‌.

പ്രതിഷേധങ്ങളും എതിർപ്പുകളും ജനാധിപത്യത്തിൽ സ്വാഭാവികമാണ്‌. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയർത്തുന്നതിന്‌ പകരം ആക്രമണത്തിന്റെ പാതയാണ്‌ പ്രതിപക്ഷ സംഘടനകൾ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇത്‌ കാടത്തവും സാംസ്കാരിക കേരളത്തിനാകെ അപമാനവുമാണ്‌.

രാജ്യത്തിന്‌ തന്നെ അഭിമാനമായ രീതിയിൽ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കുന്നതിൽ മികച്ച പങ്കുവഹിച്ച ആരോഗ്യമന്ത്രിയാണ്‌ സ. വീണാ ജോർജ്‌. കേന്ദ്ര ഏജൻസികൾ തന്നെ അംഗീകരിക്കുകയും ലോകശ്രദ്ധ നേടുകയും ചെയ്ത കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക്‌ നേതൃത്വം നൽകുന്ന മന്ത്രിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി ആസൂത്രിത ആക്രമണങ്ങൾ നടത്താനാണ്‌ പ്രതിപക്ഷം തയ്യാറാകുന്നത്‌. മന്ത്രിയുടെ ഒ‍ൗദ്യോഗിക വസതിക്കെതിരായ ആക്രമണവും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്‌.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കായികമായി കൈാര്യം ചെയ്യുമെന്ന ധിക്കാരപരമായ നിലപാടാണ്‌ കുറേക്കാലമായി പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്‌. ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ നിലപാട്‌ വ്യക്തമാക്കാനും അക്രമികളെ തള്ളിപ്പറയാനും കോൺഗ്രസ്‌, യുഡിഎഫ്‌ നേതൃത്വം തയ്യാറാകണം.

കെഎസ്‌യു, യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകരെ രംഗത്തിറക്കിയുള്ള ഇ‍ൗ അക്രമമാർഗത്തിനെതിരെ ജനാധിപത്യ വിശ്വാസികളാകെ അണിനിരത്തി പ്രതിഷേധം ശക്തമാക്കും. സംഘർഷമുണ്ടാക്കി നാട്ടിൽ കലാപത്തിന്‌ കോപ്പുകൂട്ടുന്ന പ്രതിപക്ഷ തന്ത്രങ്ങളിൽ സിപിഐ എം, എൽഡിഎഫ്‌ പ്രവർത്തകർ വീണുപോകരുത്‌. കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ്‌ ജനാധിപത്യ രീതിയിലും സമാധാനപരവുമായ പ്രതിഷേധങ്ങൾ കേരളമാകെ ഉയർത്തിക്കൊണ്ടുവരണം. അക്രമികളെ കണ്ടെത്തി നിയമത്തിന്‌ മുന്നിൽക്കൊണ്ടുവരാനും തക്കതായ ശിക്ഷയുറപ്പാക്കാനും പൊലീസ്‌ അധികൃതർ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.