ഹൃദയഭേദകമായ വാർത്തകളാണ് ഗാസയിൽ നിന്നും നമ്മെത്തേടിയെത്തുന്നത്. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുള്ളത്.

ഹൃദയഭേദകമായ വാർത്തകളാണ് ഗാസയിൽ നിന്നും നമ്മെത്തേടിയെത്തുന്നത്. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുള്ളത്.
രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.
കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.
അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.
കൈക്കൂലിക്കേസിൽ ഇഡി അസി. ഡയറക്ടർക്കെതിരെ വിജിലൻസ് കേസെടുത്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കുറിച്ച് ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ നേതൃത്വം നൽകിയ ഇഡി അസി.
ആധുനിക കേരളത്തിന്റെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ തിളക്കമേറിയ അധ്യായത്തിന് തുടക്കംകുറിച്ച നാളായിരുന്നു 2021 മെയ് 20.
സിപിഐ എം പാട്യം ഓട്ടച്ചിമാക്കൂൽ ബ്രാഞ്ചിനു വേണ്ടി നിർമ്മിച്ച സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
വിയറ്റ്നാം വിമോചന നായകന് സഖാവ് ഹോചിമിൻ്റെ 135ആം ജന്മവാർഷിക ദിനമാണിന്ന്. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഫ്രാൻസിനെതിരെയും ജപ്പാനെതിരെയും പിന്നെ അമേരിക്കക്കെതിരെയും പോരാടി വിയറ്റ്നാമിനെ സ്വതന്ത്ര രാജ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളാണ് ഹോചിമിൻ.
സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാൽപ്പതാം ചരമ വാർഷിക ദിനമാണ് ഇന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്ക്കും പാവങ്ങള്ക്കും വേണ്ടി ജീവിതകാലം മുഴുവന് പോരാടിയ കര്മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് സുന്ദരയ്യ.
മെയ് 19 സഖാവ് ഇ കെ നായനാർ ദിനത്തിൽ പയ്യാമ്പലം നായനാർ സ്മൃതി മണ്ഡപത്തിൽ പാർടി ജനറൽ സെക്രട്ടറി എം എ ബേബി, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ അഭിവാദ്യം അർപ്പിച്ചു.
ഇന്നു സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനം.
ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി ഇ കെ നായനാരുടെ സ്മരണ ദിനമാണ് മെയ് 19. മൂന്നു തവണ എൽഡിഎഫ് ഭരണത്തെ നയിച്ച അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 21 വർഷം പൂർത്തിയാകുന്നു.
എൽഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കും. വീട്ടമ്മമാരുടെ ജോലിസമയം നിർണയിക്കാൻ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും അല്ലാത്തവരും വീട്ടിനകത്ത് എത്രയോ മണിക്കൂർ ജോലി ചെയ്യുന്നുണ്ട്.
കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി.
സഖാവ് ടി നാരായണന്റെ വിയോഗത്തിൽ എന്റെ ഹൃദയപൂർവമായ അനുശോചനം. തിരുവനന്തപുരത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ നേതാവെന്ന നിലയിൽ അദ്ദേഹം നൽകിയ സമർപ്പിത പ്രവർത്തനത്തിന് അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. പിന്നീട്, കേരളത്തിലുടനീളം ബാലസംഘം സംഘടിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.