തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി. വീട് അറ്റകുറ്റപ്പണിക്ക് സഹായമഭ്യർഥിച്ച് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോൾ അപേക്ഷ സ്വീകരിക്കാതെ കൊച്ചുവേലായുധനെ മടക്കി അയച്ചിരുന്നു.
