Skip to main content

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആരംഭിച്ച ഈ ഗൂഢാലോചന ഫലം വന്നപ്പോൾ അക്കങ്ങളിൽ വ്യക്തമാണ്. യുഡിഎഫിനോ ബിജെപിക്കോ 100 വോട്ടിൽ താഴെ മാത്രം ലഭിച്ച വാർഡുകൾ പരിശോധിച്ചാൽ ഈ 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' ആർക്കും ബോധ്യപ്പെടും.
ഈ രാഷ്ട്രീയ കച്ചവടത്തിന്റെ കണക്കുകൾ ഇതാ:
നൂലുവള്ളി വാർഡ് :
ഇവിടെ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് വെറും 44 വോട്ടുകളാണ്! ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ മൊത്തമായി മറിച്ച് നൽകി.
കോരേച്ചാൽ വാർഡ് :
ഇവിടെയും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. കോൺഗ്രസിന് ലഭിച്ചതാകട്ടെ കേവലം 58 വോട്ടുകൾ. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകി എൽ.ഡി.എഫിനെ തോൽപ്പിച്ചു.
ചെമ്പുചിറ വാർഡ് :
ഇവിടെ കോൺഗ്രസിന് ലഭിച്ചത് 63 വോട്ടുകൾ. വോട്ട് കച്ചവടം നടന്നെങ്കിലും എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയിൽ അത് ഫലിച്ചില്ല. 993 വോട്ട് നേടി എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മുരിക്കുങ്ങൽ വാർഡ് :
ഇവിടെ തിരിച്ച് സഹായം യുഡിഎഫിനാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി വെറും 15 വോട്ടുകൾക്ക് വിജയിച്ചപ്പോൾ, ബിജെപിക്ക് ലഭിച്ചത് വെറും 66 വോട്ടുകൾ മാത്രമാണ്. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകി എന്ന് വ്യക്തം.
അവിശുദ്ധ കൂട്ടുകെട്ടിനെ അതിജീവിച്ച വിജയം:
മൂലംകുടം വാർഡ് :
ഇവിടെ എൽ.ഡി.എഫ് വിജയിച്ചെങ്കിലും, ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് വോട്ട് മറിച്ചു. ബിജെപി 685 വോട്ട് നേടിയപ്പോൾ കോൺഗ്രസ് വെറും 71 വോട്ടിൽ ഒതുങ്ങി. എന്നാൽ 33 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഈ കൂട്ടുകെട്ടിനെ അതിജീവിച്ചു.
ഇത്രയൊക്കെ ഗൂഢാലോചനകളും വോട്ട് കച്ചവടങ്ങളും നടന്നിട്ടും 10 സീറ്റുകൾ നേടി മറ്റത്തൂരിൽ എൽ.ഡി.എഫ് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. വർഗ്ഗീയതയുമായി സന്ധി ചെയ്യുന്ന കോൺഗ്രസ് നയത്തിനെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.

 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കും. കേരളത്തിൽ അവസാനം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 33.60 ശതമാനം വോട്ടാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇപ്പോഴത് 39.73 ശതമാനമായി ഉയർന്നു.