കേരള വികസനമാതൃകയ്ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്. കേരളപ്പിറവിയുടെ 70–ാം വാർഷിക ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തും.
