Skip to main content

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു. അതിന് തൊട്ടുത്തദിവസമാണ് അദ്ദേഹം അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അപ്രതീക്ഷിതമായെത്തിയ വാർത്ത വലിയ ഞെട്ടലാണുണ്ടാക്കിയത്‌.

മനുഷ്യസ്നേഹം പ്രസരിപ്പിച്ച പൊതുപ്രവർത്തകനെയും നേതാവിനെയുമാണ്‌ ഇഎന്നിന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌. വലുപ്പ ചെറുപ്പങ്ങളില്ലാതെ ഏവരോടും സ‍ൗമ്യമായും സ്നേഹോഷ്മളമായും പെരുമാറുന്ന സഖാവിന്റെ മുഖമാണ്‌ ഇ‍ൗ നിമിഷം മനസിൽ നിറയുന്നത്‌. രാഷ്ട്രീയ എതിരാളികൾക്ക്‌ പോലും അഭിപ്രായ വ്യത്യാസമില്ലാത്ത നേതാവായിരുന്നു ഇഎൻ.

മികച്ച അധ്യാപകനും സഹകാരിയും പൊതുപ്രവർത്തകനും തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റെ മികവ്‌ പ്രകടിപ്പിച്ചു. മലപ്പുറത്ത്‌ ദേശാഭിമാനി എഡിഷന്‌ തുടക്കമിടാൻ പ്രയത്നിച്ചവർക്ക്‌ മുന്നിൽ ഇഎൻ ഉണ്ടായിരുന്നു. ദേശാഭിമാനിയുടെ യൂണിറ്റ്‌ മാനേജരായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മലപ്പുറത്ത്‌ ദേശാഭിമാനിയുടെയും മുഖമായിരുന്നു.

സിപിഐ എം ഏരിയാ സെക്രട്ടറി, ദീർഘകാലം ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, മികച്ച സഹകാരി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ച്‌ മലപ്പുറത്ത്‌ സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക്‌ നിസ്തുലമായ സംഭാവനയാണ്‌ ഇഎൻ നൽകിയത്‌. അദ്ദേഹത്തിന്റെ വേർപാട്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും മതേതരചേരിക്കും കനത്ത നഷ്ടമാണ്‌.

സ. ഇഎന്നിന്റെ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ ഒന്നുചേരുന്നു.

പ്രിയസഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു. ലാൽസലാം സഖാവേ..
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.