വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം
20/12/2025വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. എല്ലാ ഘട്ടങ്ങളിലും ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് പാര്‍ടി മുന്നോട്ടുപോയിട്ടുള്ളത്.
വികലമായ എസ്‌ഐആർ(വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന) നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന് വോട്ട് അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ് കമീഷൻ അവസാനിപ്പിക്കണം.
മോദി സർക്കാർ കൊണ്ടുവന്ന തൊഴിലാളിദ്രോഹ ലേബർ കോഡുകൾ അടിയന്തരമായി പിൻവലിക്കണം. ട്രേഡ് യൂണിയനുകളും ജനാധിപത്യശക്തികളും ഐക്യത്തോടെ പ്രക്ഷോഭമുയർത്തണം. സർക്കാരിന്റെ ഏകാധിപത്യ സമീപനം ചെറുത്ത് തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുകയും കൂടുതൽ സമഗ്രതയോടെ ഉറപ്പുവരുത്തുകയും വേണം.
ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയുടെ പ്രതികരണം നിരാശാജനകം. കേന്ദ്ര സർക്കാരിലേക്ക് തന്നെ അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തെ തടയാനാവില്ല.
ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ സംയുക്തമായി പോരാടണമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ടർമാരാണ് ഇത്തവണയുണ്ടായിരുന്നത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.6 ശതമാനം വർദ്ധനവ്.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം കൃത്രിമങ്ങൾ നടത്തിയും വർഗീയ ധ്രുവീകരണത്തിലൂടെയും നേടിയതാണ്. മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തിയും കൃത്രിമം നടത്തിയും വൻതോതിൽ പണം ഒഴുക്കിയുമാണ് വിജയം നേടിയത്.
ഇന്നലെ (നവംബർ 10) രാത്രി ഡൽഹിയിലുണ്ടായ സ്ഫോടനത്തെ അപലപിക്കുന്നു. സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഡൽഹിയുടെെ സമീപ പ്രദേശങ്ങളിൽ നിന്ന് വൻ തോതിൽ സ്ഫോടകവസ്തുക്കളും തോക്കുകളും കണ്ടെത്തിയെന്ന റിപ്പോർട്ട് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________
തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. പട്ടർലപ്പാട് ഗ്രാമത്തിലെ സ്വവസതിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ കോൺഗ്രസ് ഗുണ്ടകൾ രാമറാവുവിനെ കുത്തി കൊന്നത്. അക്രമികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ഈ പ്രക്രിയ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് ബീഹാറിൽ വ്യക്തമായതാണ്.
അമേരിക്ക പ്രഖ്യാപിക്കുകയും ഇസ്രയേൽ അംഗീകരിക്കുകയും ചെയ്‌ത വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗാസയിലേക്ക് നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. ഇസ്രയേൽ ആക്രമണം വെടിനിർത്തൽ കരാറിന്റെ ദുർബലതയാണ് വെളിപ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കി രാജ്യത്തെ ജനാധിപത്യ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. ബിഹാര്‍ മോഡലിലുള്ള വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്‌കരണം കേരളം ഉള്‍പ്പടെ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് തിടുക്കത്തില്‍ ആരംഭിച്ചിട്ടുള്ളത്.
ഒക്ടോബർ 20 സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച പ്രതിഭയാണ് സഖാവ് സി എച്ച്.