വിചാരണ കൂടാതെ ജയിലിൽ കിടക്കുന്ന ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരടക്കം 10 പേർക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ അപലപിക്കുന്നു
07/09/2025അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കിടക്കുന്ന ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരടക്കം 10 പേർക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ അപലപിക്കുന്നു. 2020ലെ ഡൽഹി വർഗീയ കലാപത്തിനു പിന്നിൽ ‘ഗൂഢാലോചന’ ആരോപിച്ച് കിരാതമായ യുഎപിഎ ചുമത്തിയാണ് ഇവരെ ജയിലിൽ അടച്ചിരിക്കുന്നത്.
