വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ഇന്ത്യൻ ജനത ശക്തമായ പ്രതിഷേധമുയർത്തണം. യുഎൻ പ്രമാണങ്ങൾക്ക് അനുസൃതമായി പെരുമാറാൻ അമേരിക്ക തയാറാവണം. വെനസ്വേലയിലെ ജനവാസ കേന്ദ്രങ്ങളിലേക്കാണ് ബോംബാക്രമണം നടത്തിയിരിക്കുന്നത്. നാളുകളായി യുഎസിൻ്റെ ലക്ഷ്യമായിരുന്നു വെനസ്വേല. വെനസ്വേലയിൽ വ്യോമാക്രമണം തുടരുന്നതിന് പിന്നാലെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും യുഎസ് സേന ബന്ദികളാക്കിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയത്. കാരക്കാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും അമേരിക്ക നിരവധി വ്യോമോക്രമണങ്ങൾ നടത്തിയിരുന്നു. വ്യത്യസ്ത ഇടങ്ങളിൽ സ്ഫോടനം നടത്തിയതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളാണ് കാരക്കാസിലും സമീപപ്രദേശങ്ങളിലും നടന്നത്. തുടര്‍ന്നാണിപ്പോള്‍ മഡൂറോയെ ബന്ദിയാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.







