Skip to main content

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും വാക്കുകൾക്കപ്പുറം വേദനിപ്പിക്കുന്നതും

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും വാക്കുകൾക്കപ്പുറം വേദനിപ്പിക്കുന്നതുമാണ്. കേരളത്തിൻ്റെ മാനവിക ബോധത്തിന് നേരെ ജാതിവെറിയുടെ വിഷലിപ്തമായ ചിന്തകൾ പ്രത്യക്ഷപ്പെടുന്നത് അനുവദിക്കാനാവില്ല. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ ഉറപ്പാക്കും. ദുരാചാരക്കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ പുരോഗമന കേരളത്തിന് അംഗീകരിക്കാനാവാത്ത ജാതിബോധത്തിന്റെ ജീർണതകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സാമൂഹ്യ ഇടപെടൽ അനിവാര്യമാണ്. മകനെ പഠിപ്പിച്ച് മികച്ച നിലയിലെത്തിക്കാനുള്ള കുടുംബത്തിൻ്റെ ശ്രമത്തിനൊപ്പം മുന്നേറിയ മിടുക്കനാണ് നിതിൻ. നിതിന്റെ കുടുംബാംഗങ്ങളെ കണ്ടു.

ആ കുടുംബത്തിൻ്റെ ദുഃഖം പറഞ്ഞറിയിക്കാനാവില്ല. നിതിന്റെ കുടുംബത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും