Skip to main content

ഏപ്രില്‍ 9-ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

ഏപ്രില്‍ 9-ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. 2011-2016 കാലഘട്ടത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ്‌ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ഫലമായി നാടിന്റെ സമസ്‌ത മേഖലകളും തകര്‍ന്നു. പാഠപുസ്‌തകങ്ങള്‍ പോലും ലഭ്യമായില്ല, വര്‍ഗ്ഗീയ ധ്രുവീകരണം രൂപപ്പെട്ടു, പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി, കാര്‍ഷിക മേഖല തകര്‍ന്നു, ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, അവയെല്ലാം കുടിശ്ശികയാക്കി. ജീവനക്കാര്‍ക്ക്‌ പോലും ശമ്പളം നല്‍കാന്‍ കഴിയാത്തവിധം സാമ്പത്തിക തകര്‍ച്ചയും നേരിട്ടു.

തകര്‍ന്നു കിടന്ന കേരളത്തെ സംരക്ഷിക്കുന്നതിനുതകുന്ന പ്രകടനപത്രിക എല്‍ഡിഎഫ്‌ ആവിഷ്‌ക്കരിച്ചു. വികസിത കേരളം, അഴിമതി രഹിത കേരളം, മതനിരപേക്ഷ കേരളം എന്ന കാഴ്‌ചപ്പാട്‌ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പ്രാവര്‍ത്തികമാക്കി. പ്രകൃതി ദുരന്തങ്ങളേയും, പകര്‍ച്ച വ്യാഥികളേയും നേരിട്ടുകൊണ്ടാണ്‌ ഇത്തരമൊരു നേട്ടം നേടാനായത്‌. നല്‍കിയ വാഗ്‌ദാനങ്ങള്‍ ഏറെക്കുറെ നടപ്പിലാക്കി. കൂടുതല്‍ മുന്നോട്ടുപോകുന്നതിനുള്ള പ്രകടനപത്രികയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചു. അതിനെ ജനങ്ങള്‍ അംഗീകരിക്കുകയും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തു. അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ വീണ്ടും നടപ്പിലാക്കി.

കേരളത്തില്‍ അതിദാരിദ്ര്യം പരിഹരിച്ച്‌ സമാധാനപരമായ ജീവിതം ജനങ്ങള്‍ക്ക്‌ നല്‍കി. മന്ത്രി തലത്തില്‍ ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത സര്‍ക്കാരായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും, തൊഴിലാളി സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്‍പന്തിയിലെത്തി. നേട്ടങ്ങളുടെ നീണ്ട പരമ്പരയായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‌.

രണ്ട്‌ പ്രകടനപത്രികകള്‍ നടപ്പിലാക്കിയ എല്‍ഡിഎഫ്‌ പുതിയ പ്രകടനപത്രികയിലൂടെ കേരളത്തെ മധ്യ വരുമാന രാഷ്‌ട്രങ്ങള്‍ക്കൊപ്പം വളര്‍ത്താനും, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന കാഴ്‌ചപ്പാട്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകുന്നത്‌. ദാരിദ്ര്യം പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മുഴുവനും തൊഴില്‍ ലഭിക്കുന്നതിനും ഉതകുന്ന പരിപാടികളാണ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. വീട്ടമ്മമാര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ 50 ശതമാനം സ്‌ത്രീകള്‍ക്ക്‌ വീടിന്‌ പുറത്ത്‌ തൊഴിലുറപ്പ്‌ നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ്‌. പൊള്ള വാഗ്‌ദാനങ്ങളല്ല, നടപ്പിലാക്കാനുള്ള പദ്ധതികളാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്‌. ഇത്‌ ഇനിയും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്‌. അതിനായി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുകള്‍ നല്‍കി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.