Skip to main content

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ. സാമൂഹികനീതി, സാമൂഹിക സ്വാതന്ത്ര്യം എന്നീ ആശയങ്ങളെ ദേശീയസ്വാതന്ത്ര്യത്തോട് കണ്ണിചേർക്കുകയും ഇന്ത്യയിലെ അധഃസ്ഥിത ജനതയുടെ വിമോചനത്തിന്റെ നേതൃബിംബമായി മാറുകയും ചെയ്തു അംബേദ്കർ.
അധഃസ്ഥിത വിമോചനത്തിന്റെ നേതാവ്, ഭരണഘടനാശിൽപ്പി, സാമൂഹ്യശാസ്ത്രജ്ഞൻ, എന്നിങ്ങനെ എത്രയോ വിപുലവും ബഹുമുഖവുമായ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെത്. ഫ്യൂഡൽ സംവിധാനത്തിൽ ദുരിതമനുഭവിക്കേണ്ടി വന്ന തൊഴിലാളികൾക്ക് അവകാശങ്ങൾ ഉറപ്പാക്കാൻ തൊഴിൽനിയമങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിർണായകനീക്കങ്ങൾ അംബേദ്കർ നടത്തി. രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വശക്തികൾ ഭരിക്കുന്ന ഇന്ത്യയിൽ അംബേദ്കറുടെ ചിന്തകൾക്ക് പ്രസക്തിയേറിയ കാലമാണിപ്പോൾ.
അംബേദ്കറും അയ്യൻകാളിയുമടക്കമുള്ള നവോത്ഥാന നായകർ പകർന്നുനൽകിയ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും യഥാർഥ വികസനമാതൃക സൃഷ്‌ടിക്കുന്നതിലും കേരളം രാജ്യത്ത് ഇന്നൊരു ബദലാണ്. സാമൂഹ്യ അസമത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് അംബേദ്കർ ചിന്തകൾ എന്നും ഊർജ്ജം പകരും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.