Skip to main content

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാമെന്ന ഉറപ്പ്‌ പാലിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നല്‍കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാമെന്ന ഉറപ്പ്‌ പാലിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം. മാര്‍ച്ച്‌ 15-ന്‌ ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന്‌ വ്യക്തമാക്കിയുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ്‌, വോട്ടവകാശമെന്ന ഭരണഘടനാപരമായ അവകാശത്തിന്‌ മേലുള്ള കടന്നുകയറ്റമാണ്‌. ലക്ഷക്കണക്കിന്‌ പേര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഈ തീരുമാനം കാരണമാകും.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ വോട്ട്‌ കൂട്ടിച്ചേര്‍ക്കാനുള്ള അവസരം 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23 പൗരന്മാര്‍ക്ക്‌ നല്‍കുന്നു. ഈ തീയതി വരെ അവസരമുണ്ടാവുമെന്ന്‌ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. ഈ ഉറപ്പിന്‌ വിപരീതമായ പത്രക്കുറിപ്പാണ്‌ ഇന്നലെ പുറത്തിറക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചേര്‍ക്കാനുള്ള അവസാന തീയതി മുന്‍കൂട്ടി പൊതുജനങ്ങളെ അറിയിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ഉത്തരവാദിത്തമുണ്ട്‌. നിശ്ചയിച്ച അവസാന തീയതിക്ക്‌ ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഈ വിവരം അറിയിക്കുന്നത്‌ നീതികേടാണ്‌.

എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന്‌ പേരെയാണ്‌ വോട്ടര്‍പ്പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്‌തത്‌. ആനുപാതികമായ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുമില്ല. ഇതിന്‌ പിന്നാലെയാണ്‌ നിയമപരമായ സാധ്യത ഉണ്ടായിട്ടും ആയിരക്കണക്കിന്‌ പേരെ ഒഴിവാക്കാനുള്ള ഈ നീക്കം. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അതിന്‌ വിരുദ്ധമായാണ്‌ പെരുമാറുന്നത്‌. ഈ നീക്കത്തില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പിന്മാറണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം

സ. പിണറായി വിജയൻ

ശബരിമല സ്വര്‍ണമോഷണത്തില്‍ പങ്കാളികളായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകൻ കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായ സമയത്ത്‌ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം. രേഖകൾ കൊണ്ടുപോയിട്ടുണ്ടെങ്കിൽ കണ്ടെടുക്കാൻ പരിശോധന നടത്തണം. നിയമനടപടി സ്വീകരിക്കണം.

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം. ഒരാഴ്‌ചക്കകം ആറുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടും ചോദ്യങ്ങളെ പരിഹസിക്കുകയാണ്‌ മന്ത്രി. യുഡിഎഫ്‌ പ്രകടനപത്രികവാഗ്‌ദാനം ചെയ്‌ത 21 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക്‌ നഷ്‌ടപരിഹാരം നൽകണം.

യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി

സ. പിണറായി വിജയൻ

ഒരുമാസം തികയുമ്പോഴേക്കും യുഡിഎഫ്‌ സർക്കാർ സംഘപരിവാറിന്‌ സമ്പൂര്‍ണമായി കീഴടങ്ങി. മതനിരപേക്ഷ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയിൽ യുഡിഎഫ്‌ പ്രതികരിക്കണം.