Skip to main content

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരും വനംമന്ത്രിയും ഉദാസീന നിലപാട്‌ അവസാനിപ്പിക്കണം. ഒരാഴ്‌ചക്കകം ആറുപേർ കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടും ചോദ്യങ്ങളെ പരിഹസിക്കുകയാണ്‌ മന്ത്രി. യുഡിഎഫ്‌ പ്രകടനപത്രികവാഗ്‌ദാനം ചെയ്‌ത 21 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക്‌ നഷ്‌ടപരിഹാരം നൽകണം. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതിചെയ്യാൻ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പോരാട്ടങ്ങളുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാണോ?

വന്യജീവി ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുമേല്‍ കെട്ടിവച്ചവരാണ്‌ യുഡിഎഫ്‌. വന്യജീവി സംരക്ഷണ ബില്‍ ഭേദഗതി ഉള്‍പ്പെടെ കഴിഞ്ഞ സർക്കാർ നടത്തിയ ശ്രമങ്ങളോടെല്ലാം നിസ്സഹകരിച്ചു. ഇപ്പോൾ അവർ യു ടേണ്‍ അടിക്കുന്നു.

സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി വനിത മാരിയുടെ വീട്‌ മന്ത്രി ഷിബു ബേബിജോൺ അതുവഴി സഞ്ചരിച്ചിട്ടും സന്ദര്‍ശിച്ചില്ല. പരിക്കേറ്റ് ചികിത്സയിലുള്ള മാരിയുടെ മകനെ കാണാനും തയ്യാറായില്ല. ആക്രമണത്തലേന്ന്‌, പ്രദേശത്ത് പതിനേഴോളം ആനകള്‍ കറങ്ങുന്ന വിവരം ആര്‍ആര്‍ടി അറിയിച്ചിട്ടും വനംവകുപ്പ്‌ മുന്‍കരുതലെടുത്തില്ല. വയനാടും വലിയ അനാസ്ഥയുണ്ടായി. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്‌.

വന്യമൃഗ ആക്രമണം തടയാന്‍ സര്‍ക്കാരിന്റെ കെെയില്‍ ഒറ്റമൂലിയില്ലെന്ന്‌ പറഞ്ഞ മന്ത്രി കണ്ടെത്തിയത്‌, സര്‍ക്കാര്‍ മാറിയത് ആനകള്‍ അറിഞ്ഞിട്ടില്ല എന്നതാണ്. സാധാരണക്കാരുടെ ജീവന് മന്ത്രിയുടെ കണ്ണില്‍ ഒരു വിലയുമില്ലേ? നിരുത്തരവാദ നിലപാട് തിരുത്തിക്കാന്‍ മുഖ്യമന്ത്രിയും ഇടപെട്ടില്ല. വയനാട്ടിലെ കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ സാധാരണ സംഭവമല്ലേ എന്നാണ്‌ സ്ഥലം എംഎല്‍എ ചോദിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ട സര്‍ക്കാര്‍ തമാശ പറച്ചില്‍ അവസാനിപ്പിച്ച് ഉത്തരവാദിത്വം നിര്‍വഹിക്കണം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.