Skip to main content

കായംകുളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ യു പ്രതിഭക്കെതിരെ നടത്തിയ ആക്ഷേപം അങ്ങേയറ്റം പ്രതിഷേധാര്‍ഹം, ഇത്തരം സമീപനത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

__________________________

കായംകുളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ യു പ്രതിഭക്കെതിരെ നടത്തിയ ആക്ഷേപം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്, ഇത്തരം സമീപനത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം.

തെരഞ്ഞെടുപ്പ്‌ രംഗം രാഷ്‌ട്രീയമായ നിലപാടുകളും, വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടാനുള്ളതാണ്‌. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്‌തമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള രംഗമാക്കി തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തെ മാറ്റുന്ന വലതുപക്ഷത്തിന്റെ രീതി സാംസ്‌കാരിക കേരളത്തിന്‌ അംഗീകരിക്കാനാവുന്നതല്ല.

യുഡിഎഫ്‌ നേതാവ്‌ നടത്തിയ ഇത്തരത്തില്‍ പരാമര്‍ശം നടത്തുമ്പോള്‍ ഉന്നത നേതാക്കളും അത്‌ കേട്ട്‌ നില്‍ക്കുകയായിരുന്നു. അതിനെതിരെ പ്രതികരിക്കാന്‍ അവരാരും തയ്യാറായതുമില്ല. യുഡിഎഫ്‌ പിന്തുടരുന്ന സ്‌ത്രീ വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ്‌ ഇത്തരം ഇടപെടൽ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.