Skip to main content

വാർത്താക്കുറിപ്പുകൾ


യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം

27/05/2026

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. യുഡിഎഫ്‌ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്‌ മുമ്പ്‌ തന്നെ ഇത്തരം പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു.

രാജ്യത്ത് ആർഎസ്എസ് - ബിജെപി വർ​ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ മതനിരപേക്ഷ ശക്തിയുടെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വെല്ലുവിളിയാണ്

25/05/2026

രാജ്യത്ത് ആർഎസ്എസ് - ബിജെപി വർ​ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ മതനിരപേക്ഷ ശക്തിയുടെ വളർച്ചയ്ക്ക് കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വെല്ലുവിളിയാണ്. പാർടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കമ്മ്യൂണിക്കയിലാണ് പരാമർശം.

നീറ്റ് പരീക്ഷാ പേപ്പർ നിരന്തരം ചോരുന്നതിന്റെ പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്നും പരീക്ഷാ ചോർച്ചയുടെ ഉത്തരവാദിത്തം നിശ്ചയിച്ച് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി

24/05/2026

നീറ്റ് പരീക്ഷാ പേപ്പർ നിരന്തരം ചോരുന്നതിന്റെ പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്നും പരീക്ഷാ ചോർച്ചയുടെ ഉത്തരവാദിത്തം നിശ്ചയിച്ച് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി.

ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്

23/05/2026

ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല.

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി

22/05/2026

ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ച്‌ ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ്‌ ലൈഫ്‌ മിഷന്‍. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്‌.

കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതര ഗാനം പൂര്‍ണ്ണമായും അവതരിപ്പിച്ചത്‌ തെറ്റായ നടപടി

19/05/2026

കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതര ഗാനം പൂര്‍ണ്ണമായും അവതരിപ്പിച്ചത്‌ തെറ്റായ നടപടിയാണ്. വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത്‌ ഒരു ബഹുസ്വര സമൂഹത്തിന്‌ യോജിച്ചതല്ലെന്ന നിലപാട്‌ സ്വീകരിച്ചത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി തന്നെയാണ്‌.

കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണം

17/05/2026

കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണ്‌.

മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നത്

16/05/2026

മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതരവും ജനാധിപത്യപരവുമായ അടിത്തറയ്ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിത്.

പെട്രോൾ, ഡീസൽ, സിഎൻജി വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നു, ജനദ്രോഹപരമായ ഈ വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണം

16/05/2026

പെട്രോൾ, ഡീസൽ, സിഎൻജി വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനദ്രോഹപരമായ ഈ വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണം.

പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം

15/05/2026

പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപ വീതമാണ്‌ വര്‍ധിപ്പിച്ചത്‌. ഊര്‍ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം ജനങ്ങള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകം

14/05/2026

പൊതുഇടങ്ങളിൽ ജാതിഅധിക്ഷേപം നടത്തുന്നത്‌ മാത്രമാണ്‌ കുറ്റകരമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അങ്ങേയറ്റം ആശങ്കാജനകമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ പുനഃപരിശോധനയ്‌ക്കായി അപ്പീൽ നൽകണം.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണം

13/05/2026

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും (എൻടിഎ) ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അഴിമതിക്കാരായ സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലാണ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്‌തുതാ വിരുദ്ധം

08/05/2026

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്‌തുതാ വിരുദ്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ പരാജയമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത്‌.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്‌, പരാജയത്തെ അംഗീകരിച്ചുകൊണ്ട്‌, വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും

04/05/2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ എല്‍ഡിഎഫിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്‌. പരാജയത്തെ അംഗീകരിച്ചുകൊണ്ട്‌, വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്‌, ഇതിനെതിരെ സംസ്ഥാനത്തെങ്ങും പ്രക്ഷോഭമുയര്‍ത്താന്‍ ബഹജുനങ്ങളോടും പാര്‍ടി ഘടകങ്ങളോടും ആഹ്വാനംചെയ്യുന്നു

02/05/2026

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്തുകാണിച്ചു. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുകയാണ്‌.